കുവൈത്ത് സിറ്റി. ഇരുപത്തിയാറാം വർഷത്തിലേക്ക് പ്രവേശിക്കുന്ന കുവൈറ്റ് മലങ്കര കത്തോലിക്കാ സഭാ കൂട്ടായ്മയായ കെഎംആർഎം 2020 വർഷത്തെ പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു.
ആൽമീയ ഉപദേഷ്ടാവ് ഫാ. ജോണ് തുണ്ടിയത്തിന്റെ സാന്നിധ്യത്തിൽ, കുവൈറ്റ് സിറ്റി ഹോളി ഫാമിലി കാത്തിഡ്രൽ വിർജിൻ മേരി ഹാളിൽ നടന്ന കെഎംആർഎംജനറൽ ബോഡി, പ്രസിഡന്റായി ജോജിമോൻ തോമസിനേയും, ജനറൽ സെക്രട്ടറിയായി ജുബിൻ പി മാത്യുവിനേയും, ട്രഷററായി റിജു പി രാജുവും അടങ്ങുന്ന 17 അംഗ സെൻട്രൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
അബാസിയ ഏരിയ പ്രസിഡന്റായി ഗീവർഗീസ് മാത്യുവിനേയും, അഹ്മദി ഏരിയ പ്രസിഡന്റായി തോമസ് ജോണിനേയും, സാൽമിയ ഏരിയ പ്രസിഡന്റായി ഗീവർഗീസ് തോമസിനേയും, കുവൈറ്റ് സിറ്റി ഏരിയ പ്രസിഡന്റായി സാം തോമസും തെരെഞ്ഞടുക്കപ്പെട്ടു. കൂടാതെ, സെൻട്രൽ കമ്മറ്റി ഉൾപ്പെടുന്ന 99 അംഗ സെൻട്രൽ വർക്കിംഗ് കമ്മിറ്റിയെയും തെരെഞ്ഞടുത്തു. വരണാധികാരികളായ ബിനു കെ ജോണ്, ജോർജ് തോമസ് , രാജൻ തോട്ടത്തിൽ എന്നിവർ തെരെഞ്ഞടുപ്പുകൾക്കു നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ