+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിൽ മോട്ടിവേഷൻ ക്ലാസ് ’The Other Side - മറുവശം’ 20, 21 തീയതികളിൽ

കുവൈത്ത്: സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്ന വാർഷിക കോൺഫറൻസിൽ ’The Other Side മറുവശം’ എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 20, 21 (വ്യാഴം, വെള്ളി) തീയതികള
കുവൈത്തിൽ മോട്ടിവേഷൻ ക്ലാസ് ’The Other Side - മറുവശം’ 20,  21  തീയതികളിൽ
കുവൈത്ത്: സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്ന വാർഷിക കോൺഫറൻസിൽ ’The Other Side - മറുവശം’ എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 20, 21 (വ്യാഴം, വെള്ളി) തീയതികളിൽ മോട്ടിവേഷൻ ക്ലാസ് നടത്തുന്നു. റേഡിയോ ജോക്കി, സിനിമ അഭിനേതാവ്, എഴുത്തുകാരൻ, പ്രഭാഷകൻ എന്ന നിലയിൽ ശ്രദ്ധേയനായ ജോസഫ് അന്നംകുട്ടി ജോസ് ആണ് ക്ലാസ് നയിക്കുന്നത്.

20 നു വൈകുന്നേരം 6 മുതൽ 11 വയസു മുതൽ 18 വയസു വരെ ഉള്ള കുട്ടികൾക്കും 21നു രാവിലെ 9.30 മുതൽ മുതിർന്നവർക്കുമാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആറാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് "പഠനവും വ്യക്തിത്വ വികാസവും' എന്നീ വിഷയങ്ങളിലും മുതിർന്നവർക്ക് "കുടുംബ ബന്ധങ്ങൾ' എന്നിവ അടിസ്ഥാനമാക്കിയുമാണ് ക്ലാസുകൾ. റജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 16 ആണ്.

സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ നടത്തുന്ന കോൺഫറൻസിൽ രജിസ്റ്റർ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.

ഓൺലൈൻ റജിസ്ട്രേഷൻ: കുട്ടികൾക്ക് https://forms.gle/bBm6QYpSEgxLpLYB6
മുതിർന്നവർക്ക് https://forms.gle/i3HoFk7VKUPLc41u8

വിവരങ്ങൾക്ക് : 97218267, 60323834.

റിപ്പോർട്ട്: സലിം കോട്ടയിൽ