+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖത്തർ കൊടിയത്തൂർ സർവീസ് ഫോറം വിനോദ യാത്ര സംഘടിപ്പിച്ചു

ദോഹ: കൊടിയത്തൂർ ഏരിയ സർവീസ് ഫോറം ഉംസലാൽ അൽ സുലൈത്തീൻ ഫാമിലേക്ക് "നാട്ടൊരുമ 2020' എന്ന പേരിൽ വിനോദ യാത്ര സംഘടിപ്പിച്ചു. കൊടിയത്തൂർ സ്വദേശികളുടെ കൂട്ടായ്മയായ കൊടിയത്തൂർ ഏരിയ സർവീസ് ഫോറം രൂപീകരിക്കുന
ഖത്തർ കൊടിയത്തൂർ സർവീസ് ഫോറം  വിനോദ യാത്ര സംഘടിപ്പിച്ചു
ദോഹ: കൊടിയത്തൂർ ഏരിയ സർവീസ് ഫോറം ഉംസലാൽ അൽ സുലൈത്തീൻ ഫാമിലേക്ക് "നാട്ടൊരുമ 2020' എന്ന പേരിൽ വിനോദ യാത്ര സംഘടിപ്പിച്ചു. കൊടിയത്തൂർ സ്വദേശികളുടെ കൂട്ടായ്മയായ കൊടിയത്തൂർ ഏരിയ സർവീസ് ഫോറം രൂപീകരിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുകയും തുടർന്നു അതിൽ അംഗവുമായിരുന്ന ഇ.കെ.മായിൻ മാസ്റ്റർക്കു ചടങ്ങിൽ യാത്രയയപ്പു നൽകി. സർവീസ് ഫോറം പ്രസിഡന്‍റ് എം. ഇമ്പിച്ചാലി, മായിൻ മാസ്റ്റർക്ക് ഉപഹാരം സമർപ്പിച്ചു.

കാവിൽ അബ്ദുറഹ്മാൻ, അബ്ദുൽ അസീസ് പുതിയൊട്ടിൽ, ടി.ടി.അബ്ദുള്ള, സി.കെ.റഫീഖ്, യാസീൻ അബ്ദുള്ള കണ്ണാട്ടിൽ, പി.പി. ബഷീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി പി.പി.ഇല്ല്യാസ് സ്വാഗതം പറഞ്ഞു. തുടർന്നു പിആർ ചെയർമാൻ ഇ.എ. നാസർ , ചീഫ് കോഓർഡിനേറ്റർ അമീൻ കൊടിയത്തൂർ, അനീസ് കലങ്ങോട്ട്, അഡ്വ. സജിമോൻ കാരക്കുറ്റി, പി.പി.മുജീബ്, എം.കെ. അബ്ദുൽ മനാഫ് , ടി.എൻ. മുജീബ് , എം.കെ. ഹാഷിം എന്നിവരുടെ നേതൃത്വത്തിൽ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ മത്സരങ്ങളും നടത്തി.

എം.എ. അമീൻ കൊടിയത്തൂർ