+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാമിലി കോൺഫറൻസ് 2020; കോൺഫറൻസ് പ്രതിനിധികൾ ക്യുൻസ് സെന്‍റ് ഗ്രീഗോറിയോസ് ഇടവക സന്ദർശിച്ചു.

വാഷിംഗ്‌ടൺ ഡിസി : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് പ്രതിനിധികൾ ഇടവക സന്ദർശനത്തിന്‍റെ ഭാഗമായി ഫെബ്രുവരി 9 നു ക്യുൻസ് സെന്‍റ് ഗ്രീഗോറിയോസ് ഇടവക സന്ദർശിച്ചു.റവ.
ഫാമിലി കോൺഫറൻസ് 2020; കോൺഫറൻസ്  പ്രതിനിധികൾ  ക്യുൻസ്  സെന്‍റ്  ഗ്രീഗോറിയോസ്   ഇടവക  സന്ദർശിച്ചു.
വാഷിംഗ്‌ടൺ ഡിസി : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് പ്രതിനിധികൾ ഇടവക സന്ദർശനത്തിന്‍റെ ഭാഗമായി ഫെബ്രുവരി 9 നു ക്യുൻസ് സെന്‍റ് ഗ്രീഗോറിയോസ് ഇടവക സന്ദർശിച്ചു.

റവ. യേശുദാസൻ പാപ്പൻ കോർഎപ്പിസ്കോപ്പയും ഫാ. ജോയിസ് പാപ്പനും ചേർന്ന് ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ഇരുവരും കോൺഫറൻസിന്‌ എല്ലാ സാഹായങ്ങളും വാഗ്ദാനം ചെയ്തു. മുൻ ട്രഷറർ മാത്യൂ വർഗീസ്‌ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. സെക്രട്ടറി ജോബി ജോൺ, ഫിനാൻസ് കമ്മിറ്റി അംഗം ബാബു പാറക്കൽ, ഫിനാൻസ് ചെയർ ചെറിയൻ പെരുമാൾ എന്നിവർ കോൺഫറസിനെക്കുറിച്ചും രെജിസ്ട്രേഷനെക്കുറിച്ച സുവനീറിലേക്കു നൽകാവുന്ന പരസ്യങ്ങളെക്കുറിച്ചും സ്പോൺസർഷിപ്പിനെകുറിച്ചും വിവരണങ്ങൾ നൽകി.

കമ്മിറ്റി അംഗങ്ങളായ തോമസ് വർഗീസ് , ഷിബു തരകൻ, മാത്യു ജോഷുവ, ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ രഘു നൈനാൻ, സജി എം. വർഗീസ് , റോബി വർഗീസ് , മലങ്കര അസോസിയേഷൻ അംഗങ്ങളായ തോമസ് ഗീവർഗീസ് , തോമസ് ഉമ്മൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഇടവകയിൽ നിന്നും എല്ലാ അംഗങ്ങളും കോൺഫറൻസിൽ പങ്കെടുക്കണമെന്ന് ഫിനാൻസ് ചെയർ ചെറിയാൻ പെരുമാൾ അഭ്യർഥിച്ചു.

കോൺഫറസിലേക്ക് 12 പേർ രജിസ്റ്റർ ചെയ്യുകയ 2 ഗ്രാൻഡ് സ്പോൺസർഷിപ്പ് ലഭിക്കുകയും നിരവധി പരസ്യങ്ങൾ സുവനീറിലേക്ക്‌ നൽകുകയും ചെയ്തു.

ഇടവകയിൽ ക്രമീകരണങ്ങൾ നൽകിയ മാത്യു വർഗീസ്, തോമസ് വർഗീസ്, രഘു നൈനാൻ, റോബി വർഗീസ്, സജി എം. വർഗീസ് എന്നിവരെ കൂടാതെ മാനേജിംഗ് കമ്മിറ്റിക്കും കോൺഫറൻസ് കമ്മിറ്റി നന്ദി അറിയിച്ചു.

റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ