+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അൽ-ഹിദായ മദ്രസ ഫെസ്റ്റ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: അബാസിയ അൽഹിദായ മദ്രസവിദ്യാർഥിരക്ഷിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. വിദ്യാർഥികളുടെ പ്രസംഗം, ഖുർആൻ പാരായണം, ഗാനം, കവിത, സ്കിറ്റ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഗമത്തിനു മാറ്റു കൂട്
അൽ-ഹിദായ മദ്രസ ഫെസ്റ്റ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: അബാസിയ അൽ-ഹിദായ മദ്രസവിദ്യാർഥി-രക്ഷിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. വിദ്യാർഥികളുടെ പ്രസംഗം, ഖുർആൻ പാരായണം, ഗാനം, കവിത, സ്കിറ്റ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഗമത്തിനു മാറ്റു കൂട്ടി.

കലാപരിപാടികൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും വാർഷിക പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സുബൈർ ചങ്ങരംകുളം, റഹീം ഉമർ കാരന്തൂർ എന്നിവർ ചേർന്ന് നിർവഹിച്ചു. അൽ-ഹിദായ മദ്രസ രക്ഷാധികാരി അബ്ദുസമദ് നന്തിയുടെ അധ്യക്ഷതയിൽ നടന്ന സംഗമത്തിന് പ്രിൻസിപ്പൽ വഹീദ് മൗലവി സ്വാഗതം പറഞ്ഞു. ഗഫൂർ താമരശേരി, ഷംനാദ് മൗലവി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. സംഗമത്തിന് പിടിഎ അംഗം സാജൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ