+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഫാക് അന്തര്‍ ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്‍റിൽ തിരുവനന്തപുരത്തിനും തൃശൂരിനും കാസര്‍ഗോഡിനും ജയം

കുവൈത്ത് സിറ്റി : കെഫാക് അന്തര്‍ ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് മാസ്റ്റർ ലീഗില്‍ തിരുവനന്തപുരത്തിനും തൃശൂരിനും കാസര്‍ഗോഡിനും ജയം. ആദ്യ മത്സരത്തില്‍ കണ്ണൂരിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തിരുവനന്തപു
കെഫാക് അന്തര്‍ ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്‍റിൽ  തിരുവനന്തപുരത്തിനും തൃശൂരിനും കാസര്‍ഗോഡിനും ജയം
കുവൈത്ത് സിറ്റി : കെഫാക് അന്തര്‍ ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് മാസ്റ്റർ ലീഗില്‍ തിരുവനന്തപുരത്തിനും തൃശൂരിനും കാസര്‍ഗോഡിനും ജയം.

ആദ്യ മത്സരത്തില്‍ കണ്ണൂരിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തിരുവനന്തപുരം പരാജയപ്പെടുത്തി.തിരുവനന്തപുരത്തിനുവേണ്ടി ബൈജു വിജയഗോൾ നേടി. മാന്‍ ഓഫ് ദി മാച്ചായി ജോസഫിനെ തെരഞ്ഞെടുത്തു.

തൃശൂരും മലപ്പുറവും ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ ഒരു ഗോളിനു തൃശൂർ വിജയിച്ചു. മികച്ച കളി പുറത്തെടുത്ത തൃശൂർ സ്‌ട്രൈക്കർ റൻഡിർ മാന്‍ ഓഫ് ദി മാച്ചായി.

പാലക്കാടും കോഴിക്കോടും ഏറ്റുമുട്ടിയ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. മാസ്റ്റർ ലീഗിലെ അവസാന മത്സരത്തില്‍ കാസർഗോഡും എറണാകുളവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ രണ്ട് ഗോളിന് കാസർഗോഡ് വിജയിച്ചു. കാസർഗോഡ് താരം ബിജു മാൻ ഓഫ് ദി മാച്ചായി .

സോക്കർ ലീഗ് മത്സരങ്ങളില്‍ മറുപടിയില്ലാത്ത മൂന്നു ഗോളിന് തൃശൂർ കോഴിക്കോടിനേയും മറുപടിയില്ലാത്ത നാല് ഗോളിന് പാലക്കടിനെ എറണാകുളവും പരാജയപ്പെടുത്തി. തിരുവനന്തപുരവും മലപ്പുറവും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ കണ്ണൂരും കാസർഗോഡും തമ്മിലുള്ള മത്സരം 2-2 നിലയിൽ അവസാനിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ