+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റാഫോര്‍ഡില്‍ മലയാളം ക്ലാസ് ഗ്രാജ്വേഷന്‍

ഹൂസ്റ്റണ്‍ : ആറു മുതല്‍ പതിനാറു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കുവേണ്ടി ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള മീഡിയ ഹൗസില്‍ ഇന്‍ഡോ അമേരിക്കന്‍ ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആറു മാസമായി നടന്നുവന്ന മലയാള
സ്റ്റാഫോര്‍ഡില്‍ മലയാളം ക്ലാസ് ഗ്രാജ്വേഷന്‍
ഹൂസ്റ്റണ്‍ : ആറു മുതല്‍ പതിനാറു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കുവേണ്ടി ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള മീഡിയ ഹൗസില്‍ ഇന്‍ഡോ അമേരിക്കന്‍ ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആറു മാസമായി നടന്നുവന്ന മലയാളം ക്ലാസിന്റെ ഗ്രാജ്വേഷന്‍ നടന്നു.ഫെബ്രുവരി ഒമ്പതിനു ഞായറാഴ്ച മീഡിയ ഹൗസില്‍ നടന്ന ചടങ്ങില്‍ ഇന്‍ഡോ അമേരിക്കന്‍ ഫോറം വൈസ് ചെയര്‍മാന്‍ ഈശോ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. 14 വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി.

അധ്യാപകരായ റവ. ഡോ. തോമസ് അമ്പലവേലില്‍, റവ. ഡോ. റോയ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. നോവലിസ്റ്റ് മാത്യു നെല്ലിക്കുന്നേല്‍, ബിസിനസ് ഫോറം ചെയര്‍മാന്‍ തോമസ് വര്‍ക്കി, ട്രഷറര്‍ ജോസഫ് കെന്നഡി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രഫ. ജോയ് പല്ലാട്ടുമഠം (ഡാളസ്) പ്രഫ.ഡോ.സി. ദീപാ തൂമ്പില്‍ എന്നിവര്‍ തയാറാക്കിയ ശ്രേഷ്ഠമലയാളം സമഗ്ര ഭാഷാപഠന സഹായി ഒന്നാം ഭാഗമായിരുന്നു പഠന ഭാഗം.

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഓസ്റ്റിന്‍ മലയാളം ഡിപ്പാര്‍ട്ടമെന്റ് അധ്യാപിക ദര്‍ശന മനയത്താണ് ക്ലാസ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉത്ഘാടനം ചെയ്തത്. ക്രിസ്റ്റഫര്‍ മാത്യു, റോബര്‍ട്ട് മാത്യു, ക്രിസ്റ്റീന്‍ റെജി, ക്രിസ് റെജി , കരോള്‍ റെജി, ക്രിസ്ടി റെജി, തോമസ് ജോസഫ്, ഡാനിയേല്‍ കുര്യന്‍, ഏഞ്ചല്‍ മാത്യു, അബിഗെയ്ല്‍ മാത്യു, എഡ്വിന്‍ ബോബിന്‍, ആന്‍ മറീയ ബോബിന്‍, ഷെയിന്‍ ജോജി, സ്റ്റീവ് ജോജി എന്നീ കുട്ടികളാണ് വിജയികള്‍.

രണ്ടാം ഭാഗം ക്ലാസുകള്‍ ഫെബ്രുവരി 16-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു ആരംഭിക്കും. ആറു മാസത്തേക്ക് ഞായര്‍ മൂന്ന് മുതല്‍ അഞ്ചു വരെ മീഡിയ ഹൗസില്‍ ( 445, FM 1092 (Murphy Road), Suite 500 D, Stafford, Texas, 77477) ക്ലാസുകള്‍ ഉണ്ടായിരിക്കും.

പഠിക്കുവാനും പഠിപ്പിക്കുവാനും താത്പര്യമുള്ളവര്‍ ഈശോ ജേക്കബിനെ സമീപിക്കുക. 832 771 7646.