+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബഹറിനിൽ ആർഎസ് സി ദേശീയ സാഹിത്യോത്സവിന് ഉജ്ജ്വല സമാപനം

മനാമ: പ്രവാസി യുവാക്കളുടെയും വിദ്യാർഥികളുടെയും സർഗവാസനകളെ ധർമ വഴിയിൽ പരിപോഷിപ്പിക്കുന്നതിനും അപഹരിക്കപ്പെടുന്ന കലാമൂല്യങ്ങളെ തിരിച്ചു പിടിക്കുന്നതിനും വേണ്ടി റിസാല സ്റ്റഡി സർക്കിൾ ( ആർഎസ് സി) ഗൾഫിലുട
ബഹറിനിൽ ആർഎസ് സി ദേശീയ സാഹിത്യോത്സവിന്  ഉജ്ജ്വല സമാപനം
മനാമ: പ്രവാസി യുവാക്കളുടെയും വിദ്യാർഥികളുടെയും സർഗവാസനകളെ ധർമ വഴിയിൽ പരിപോഷിപ്പിക്കുന്നതിനും അപഹരിക്കപ്പെടുന്ന കലാമൂല്യങ്ങളെ തിരിച്ചു പിടിക്കുന്നതിനും വേണ്ടി റിസാല സ്റ്റഡി സർക്കിൾ ( ആർഎസ് സി) ഗൾഫിലുടനീളം നടത്തുന്ന സാഹിത്യോത്സവിന്‍റെ പതിനൊന്നാമത് എഡിഷൻ ബഹറിൻ ദേശീയ തല മത്സരം സമാപിച്ചു.

ബഡ്സ്, കിഡ്സ്, ജൂണിയർ, സീനിയർ ,ജനറൽ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട് , മാലപ്പാട്ട്, കഥ പറയൽ, ജല ഛായം, ദഫ്, ഖവാലി, കവിതാ പാരായണം, വിവിധ ഭാഷകളിലെ രചനാ മത്സരങ്ങൾ, പ്രസംഗങ്ങൾ, വിവർത്തനം ,വായന തുടങ്ങി 106 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ യഥാക്രമം മുഹറഖ്, മനാമ , റിഫ സെൻട്രലുകൾ വിജയികളായി. ആനന്ദ് വി നായർ ,രവി മാരോത്ത് ,സുധി പുത്തൻവേലിക്ക,നാസർ ഫൈസി, അബ്ദുറഹീം സഖാഫി അത്തിപ്പറ്റ, സുബൈർ മാസ്റ്റർ, ശിഹാബുദ്ധീൻ സിദ്ദീഖി, അബൂബക്കർ ഇരിങ്ങണ്ണൂർ, അലവി കോട്ടക്കൽ, മുഹമ്മദ് കുലുക്കല്ലൂർ, അഷ്ഫാഖ് മണിയൂർ, അബ്ദുൾ സലാം കോട്ടക്കൽ, എന്നിവർ വിധികർത്താക്കളായിരുന്നു.

സാഹിത്യോത്സവിന് മുന്നോടിയായി പ്രവാസി എഴുത്തുകാർക്കായി നൽകുന്ന കലാലയം പുരസ്കാരത്തിന് ആദർശ് മാധവൻ കുട്ടി , പ്രീതി ബിനു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

മനാമ പാക്കിസ്ഥാൻ ക്ലബിൽ നടന്ന സാഹിത്യോത്സവ് ഐസിഎഫ് നാഷനൽ അഡ്മിൻ പ്രസിഡന്‍റ് അബ്ദുൾ സലാം മുസല്യാർ ഉദ്ഘാടനം ചെയ്തു. ഫൈസൽ അലനല്ലൂർ, ബഷീർ മാസ്റ്റർ ക്ലാരി, ഷഹീൻ അഴിയൂർ, അഷ്റഫ് മങ്കര, ജാഫർ പട്ടാമ്പി , ഹംസ പുളിക്കൽ, നജ്മുദ്ദീൻ പഴമള്ളൂർ, എന്നിവർ നേതൃത്വം നൽകി.

സമാപന സമ്മേളനം പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നം പറമ്പിൽ ഉദ്ഘാടനം ചെയതു. ആർഎസ് സി നാഷനൽ ചെയർമാൻ അബ്ദുള്ള രണ്ടത്താണി അധ്യക്ഷത വഹിച്ചു. അബ്ദുറഹീം സഖാഫി വരവൂർ പ്രഭാഷണം നടത്തി. ഐസിഎഫ്. നാഷനൽ പ്രസിഡന്‍റ് കെ.സി. സൈനുദ്ദീൻ സഖാഫി, വി.പി.കെ. അബൂബക്കർ ഹാജി, മമ്മൂട്ടി മുസല്യാർ വയനാട്, എന്നിവർ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. എസ്.എസ്എഫ് മുൻ സംസ്ഥാന സമിതി അംഗം ഷാഫി മാസ്റ്റർ , ബിനു കുന്നന്താനം, ഗഫൂർ കൈപ്പമംഗലം ,അബ്ദുൾ ഹകീം സഖാഫി കിനാലൂർ, വി.പി.കെ. മുഹമ്മദ്, ജവാദ് ചാവക്കാട് എന്നിവർ പ്രസംഗിച്ചു. അഡ്വ: ഷബീറലി സ്വാഗതവും ഫൈസൽ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.