+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗർഭചിദ്രത്തെ എതിർക്കുന്നവർക്ക് ഡമോക്രാറ്റിക് പാർട്ടിയിൽ സ്ഥാനമില്ല: ബെർണി സാൻഡേഴ്സ്

വെർമോണ്ട്: ഗർഭചിദ്രത്തെ എതിർക്കുന്നവർക്ക് ഡമോക്രാറ്റിക് പാർട്ടിയിൽ സ്ഥാനമില്ലെന്നും ഗർഭചിദ്രം എന്നത് അത്യന്താപേക്ഷിതമാണെന്നും ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥികളിൽ മുൻനിര നേതാവും വെർമോണിൽനിന്നുള്ള സ
ഗർഭചിദ്രത്തെ എതിർക്കുന്നവർക്ക് ഡമോക്രാറ്റിക് പാർട്ടിയിൽ സ്ഥാനമില്ല: ബെർണി സാൻഡേഴ്സ്
വെർമോണ്ട്: ഗർഭചിദ്രത്തെ എതിർക്കുന്നവർക്ക് ഡമോക്രാറ്റിക് പാർട്ടിയിൽ സ്ഥാനമില്ലെന്നും ഗർഭചിദ്രം എന്നത് അത്യന്താപേക്ഷിതമാണെന്നും ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥികളിൽ മുൻനിര നേതാവും വെർമോണിൽനിന്നുള്ള സെനറ്ററുമായ ബെർണി സാൻഡേഴ്സ്. ഫെബ്രുവരി എട്ടിനു നടന്ന തെരഞ്ഞെടുപ്പു ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡമോക്രാറ്റിക് പാർട്ടിയിലെ 95 ശതമാനം പേരും പ്രൊ ചോയ്സിനെ പിന്തുണയ്ക്കുന്നവരാണ്.ഞാൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഗർഭചിദ്ര അവകാശത്തെ അംഗീകരിക്കുന്ന ഒരു ജഡ്ജിയേയും നിയമിക്കുകയില്ല. മാത്രവുമല്ല പ്ലാന്‍റ് പേരന്‍റ്ഹുഡിന് ഫെഡറൽ ഫണ്ട് അനുവദിക്കുമെന്നും ബെർണി പറഞ്ഞു.

അതേസമയം റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും പ്രസിഡന്‍റുമായ ട്രംപ് ഗർഭചിദ്രത്തേയും ഇതിനു ഫണ്ട് അനുവദിക്കുന്നതിനേയും നഖശിഖാന്തം എതിർക്കുന്പോൾ, ഡമോക്രാറ്റിക് പാർട്ടി ഇതിനെ കലവറയില്ലാതെ പിന്തുണയ്ക്കുകയാണ്.

നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ അമേരിക്കൻ ജനത ഇതിൽ ആരെ പിന്തുണയ്ക്കുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല. എന്നിരുന്നാലും റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാടുകൾക്കാണ് ജന പിന്തുണ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ