+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബേണി സാൻഡേഴ്സിന്‍റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് നൽകിയ 470 ഡോളര്‍ തിരിച്ചയച്ചു

വെര്‍മോണ്ട്: അമേരിക്കൻ ബില്യണയർ ഡേവിഡ് ഹാളിന്‍റെ ഭാര്യ മാർത്ത ഹാള്‍ ഡെമോക്രാറ്റിക് സ്ഥാനാർഥി ബേണി സാൻഡേഴ്സിന്‍റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവന നൽകിയ 470 ഡോളര്‍ തിരിച്ചയച്ചതായി ഫെഡറൽ ഇലക്ഷൻ പുറത്ത
ബേണി സാൻഡേഴ്സിന്‍റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് നൽകിയ 470 ഡോളര്‍ തിരിച്ചയച്ചു
വെര്‍മോണ്ട്: അമേരിക്കൻ ബില്യണയർ ഡേവിഡ് ഹാളിന്‍റെ ഭാര്യ മാർത്ത ഹാള്‍ ഡെമോക്രാറ്റിക് സ്ഥാനാർഥി ബേണി സാൻഡേഴ്സിന്‍റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവന നൽകിയ 470 ഡോളര്‍ തിരിച്ചയച്ചതായി ഫെഡറൽ ഇലക്ഷൻ പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു.

കഴിഞ്ഞ സമ്മറിലാണ് തുക സംഭാവന നൽകിയത്. ഫോബ്സ് മാഗസിൻ ഇതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന്‍റെ പിറ്റേദിവസം തുക തിരിച്ചയയ്ക്കുകയായിരുന്നു. ബില്യണയറുകളായിട്ടുള്ളവരിൽ നിന്നും സംഭാവന സ്വീകരിക്കുവാൻ താല്‍പര്യമില്ലെന്ന് സാന്‍റേഴ്സ് വ്യക്തമാക്കി. എന്നാൽ മറ്റൊരു പ്രസിഡന്‍റ് സ്ഥാനാർഥിയായ ജോ ബൈഡൻ 44 ബില്യണയറുകളിൽ നിന്നാണ് സംഭാവന സ്വീകരിച്ചിരിക്കുന്നതെന്നും സാന്‍റേഴ്സ് പറഞ്ഞു.

ഹാളിന്‍റെ സംഭാവന തന്നിൽ തെറ്റായ സ്വാധീനം ചെലുത്താൻ ഇടയില്ലെന്നും സാന്‍റേഴ്സ് കൂട്ടിച്ചേർത്തു. സാന്‍റേഴ്സിനെ കൂടാതെ കമല ഹാരിസ്, ബെറ്റൊ ഒ. റൂര്‍ക്കെ എന്നിവർക്കും ഇവര്‍ സംഭാവന നൽകിയിട്ടുണ്ട്. പണം മടക്കി നൽകിയതു തന്നെ നിരാശപ്പെടുത്തിയാതായി ഹാൾ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ