+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം, കുവൈറ്റ് വാർഷിക പൊതുയോഗവും സെമിനാറും 14 ന്

കുവൈത്ത്: കുവൈത്തിലെ പ്രൊഫഷണല്‍ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്), കുവൈറ്റ് നാലാമത് വാർഷിക പൊതുയോഗവും സെമിനാറും ഫെബ്രുവരി 14 നു (വെള്ളി) നടക്കും.
പ്രോഗ്രസീവ്  പ്രൊഫഷണൽ ഫോറം, കുവൈറ്റ്  വാർഷിക പൊതുയോഗവും സെമിനാറും 14 ന്
കുവൈത്ത്: കുവൈത്തിലെ പ്രൊഫഷണല്‍ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്), കുവൈറ്റ് നാലാമത് വാർഷിക പൊതുയോഗവും സെമിനാറും ഫെബ്രുവരി 14 - നു (വെള്ളി) നടക്കും.

മംഗാഫ് അൽ-നജാത് സ്‌കൂളിൽ ഉച്ചകഴിഞ്ഞു മൂന്നിനു തുടങ്ങുന്ന യോഗം കേരള സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയർമാൻ പ്രഫ. വി. കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പി. പി. എഫിന്‍റെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന യോഗം പുതിയ വർഷത്തിലെ പ്രവർത്തനങ്ങളും പുതിയ ഭാരവാഹികളേയും തെരഞ്ഞെടുക്കും.

സമ്മേളനത്തിനോടനുബന്ധിച്ചു വൈകുന്നേരം 6 നു നടക്കുന്ന പൊതുയോഗത്തിൽ "പ്രവാസി വിഭവശേഷിയും സാമ്പത്തിക വളര്‍ച്ചയും' എന്ന വിഷയത്തിൽ പ്രഫ. വി. കെ. രാമചന്ദ്രൻ പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ