+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോക് ഡോ. സുകുമാർ അഴീക്കോട് അനുസ്മരണം സംഘടിപ്പിച്ചു

കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്) അബാസിയ സോണിന്‍റെ ആഭിമുഖ്യത്തിൽ ഡോ. സുകുമാർ അഴീക്കോടിന്‍റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ചു അനുസ്മരണം സംഘടിപ്പിച്ചു. അബാസിയ
ഫോക് ഡോ. സുകുമാർ അഴീക്കോട് അനുസ്മരണം സംഘടിപ്പിച്ചു
കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്) അബാസിയ സോണിന്‍റെ ആഭിമുഖ്യത്തിൽ ഡോ. സുകുമാർ അഴീക്കോടിന്‍റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ചു അനുസ്മരണം സംഘടിപ്പിച്ചു.

അബാസിയ ആർട്സ് സർക്കിൾ ഹാളിൽ നടന്ന പരിപാടി പ്രസിഡന്‍റ് ബിജു ആന്‍റണി ഉദ്ഘാടനം ചെയ്തു.ജോൺ മാത്യു മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്‍റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഫത്താഹ് തയ്യിൽ, സി.കെ നൗഷാദ്, ഖാലിദ് ഹാജി, വിബീഷ് തിക്കോടി, മനോജ് ഉദയപുരം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ട്രഷറർ മഹേഷ് കുമാർ, വനിതാവേദി ചെയർപേഴ്സൺ രമ സുധീർ, ബാലവേദി കൺവീനർ കുമാരി അൽക്ക ഓമനക്കുട്ടൻ, ഉപദേശക സമിതിയംഗം ബി.പി സുരേന്ദ്രൻ, ആർട്സ് സെക്രട്ടറി രാജീവ് എം.വി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി എം.എൻ. സലിം സ്വാഗതവും പ്രോഗ്രാം കൺവീനർ പി. സോമൻ നന്ദിയും പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ചു കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രസംഗം, പ്രബന്ധ രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ