+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യയില്‍ നടക്കുന്നത് സമാനതകളില്ലാത്ത ബഹുജന സമരങ്ങള്‍: കെഇ‌എന്‍

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നടക്കുന്നത് സമാനതകളില്ലാത്ത ബഹുജന സമരങ്ങളാണെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കെ‌ഇ‌എന്‍ കുഞ്ഞഹമ്മദ്. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച ദേശീയ
ഇന്ത്യയില്‍ നടക്കുന്നത് സമാനതകളില്ലാത്ത ബഹുജന സമരങ്ങള്‍: കെഇ‌എന്‍
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നടക്കുന്നത് സമാനതകളില്ലാത്ത ബഹുജന സമരങ്ങളാണെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കെ‌ഇ‌എന്‍ കുഞ്ഞഹമ്മദ്. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച ദേശീയ പൗരത്വ ഭേദഗതി നിയമം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുതിര്‍ന്നവരും കുട്ടികളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെയുള്ളവര്‍ സമരരംഗത്താണ്‌. ഇതിനെ ദേശീയ പൗരത്വ ഭേദഗതി നിയമം എന്നല്ല ദേശീയ പൗരത്വ വിരുദ്ധ നിയമം എന്നാണ്‌ താന്‍ വിശേഷിപ്പിക്കുകയെന്നും കെ‌ഇ‌എന്‍ പറഞ്ഞു. ഫാസിസ്റ്റുകള്‍ക്ക് ഇന്ത്യന്‍ മനസുകളില്‍ മതപരമായ വേര്‍തിരിവ് സൃഷ്ടിക്കുവാന്‍ കഴിഞ്ഞുവെങ്കിലും ഇന്ത്യന്‍ ജനാധിപത്യം അത് തിരിച്ചറിഞ്ഞുകൊണ്ട് തെരുവുകളില്‍ നിറയുന്ന ശുഭകരമായ കഴ്ചയാണ്‌ കാണുന്നത്. ഉയര്‍ന്ന ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി കേരള സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ദേയമാണെന്നും കെഇഎൻ കൂട്ടിച്ചേര്‍ത്തു.

കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ട്രഷറര്‍ പിബി സുരേഷ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ