+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജികെപിഎ സാൽമിയ-ഹവല്ലി ഏരിയ സമ്മേളനങ്ങൾ പ്രഖ്യാപിച്ചു; സാൽമിയ ഏരിയ 14നും മഹ്ബൂല ഏരിയ 21 നും

കുവൈത്ത്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (GKPA) കുവൈത്ത്‌ ചാപ്റ്റർ സാൽമിയ &ഹവല്ലി സംയുക്ത സമ്മേളനം ഫെബ്രുവരി 14നു സാൽമിയ്യ ബ്ലോക്ക്‌ 12ലെ , സെൻഡ്രൽ ഹാളിൽ ഉച്ചകഴിഞ്ഞു 2 മുതലും മഹബൂള ഏരിയ സമ്മേളന
ജികെപിഎ  സാൽമിയ-ഹവല്ലി ഏരിയ സമ്മേളനങ്ങൾ പ്രഖ്യാപിച്ചു; സാൽമിയ ഏരിയ 14നും മഹ്ബൂല ഏരിയ 21 നും
കുവൈത്ത്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (GKPA) കുവൈത്ത്‌ ചാപ്റ്റർ സാൽമിയ & ഹവല്ലി സംയുക്ത സമ്മേളനം ഫെബ്രുവരി 14-നു സാൽമിയ്യ ബ്ലോക്ക്‌ 12-ലെ , സെൻഡ്രൽ ഹാളിൽ ഉച്ചകഴിഞ്ഞു 2 മുതലും മഹബൂള ഏരിയ സമ്മേളനം ഫെബ്രുവരി 21-നു മഹബൂള ബ്ലോക്ക്‌ 1-ലെ , കല ഹാളിൽ ഉച്ചകഴിഞ്ഞു 2 മുതലും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ജികെപിഎ അംഗത്വ കാർഡ്‌ വിതരണം, അംഗത്വം എടുക്കാൻ അവസരം, നോർക്ക ക്ഷേമനിധി സ്പോട്ട്‌ ഓൺലൈൻ ‌ രജിസ്ട്രേഷൻ, മുൻപ്‌ നോർക്ക ക്ഷേമനിധി അപേക്ഷിച്ചവർക്ക്‌ സ്റ്റാറ്റ്സ്‌ ചെക്കിംഗ്‌ അവസരം, നോർക്ക പ്രവാസി ചിട്ടി, പ്രവാസി നിക്ഷേപ പദ്ധതി, തിരികെ പോകുന്ന പ്രവാസികൾക്ക്‌ സംരംഭകർക്കുള്ള ലോൺ, തൊഴിൽ/ വീസ തട്ടിപ്പുകളിൽ നോർക്ക ലീഗൽ സെല്ലിൽ പരാതി നൽകേണ്ട വിധം, സർക്കാറിന്‍റെ കാരുണ്യ/ സാന്ത്വനം എന്നീ പദ്ധതികളുടെ വിശദീകരണവും പൊതുയോഗാനന്തരം കലാപരിപാടികളും ഉണ്ടായിരിക്കും.

അംഗത്വം, നോർക്ക, ക്ഷേമനിധി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ളവർ സ്വയം ഒപ്പിട്ട പാസ്പോർട്ട്‌/ സിവിൽ ഐഡി കോപ്പിയും ഫോട്ടോയും ആയി നേരിട്ട് ഹാജരാകണം.

പലതായ്‌ നിന്ന് നഷ്ടപ്പെടാതെ, ഒരുമിച്ചു നിന്ന് നമ്മുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ഒരു സമ്മർദ്ധ ശക്തിയാവാൻ സ്വയം കരുതലായ്‌ കടന്നുവരാൻ കുവൈത്തിലെ ഓരോ പ്രവാസികളോടും ഭാരവാഹികൾ അഭ്യർഥിച്ചു.

രാഷ്ട്രീയ സാമുദായിക പ്രാദേശിക രഹിതമായി പ്രവാസി മലയാളികൾക്കായ്‌ പ്രവർത്തിക്കുന്ന ആഗോള കൂട്ടായ്മ, 14 രാജ്യങ്ങളിലും നാട്ടിൽ 14 ജില്ലയിലും ശക്തമായ സാനിധ്യം ഉള്ള നാട്ടിൽ രജിസ്റ്റർ ചെയ്ത പ്രവാസി സൊസൈറ്റിയാണു GKPA.

വിവരങ്ങൾക്ക് : മഹ്ബൂല 50636691, 69008568, 97251910, 51167888.
സാൽമിയ 50816835, 50177055, 65099367, 66951099.

റിപ്പോർട്ട്: സലിം കോട്ടയിൽ