+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാസിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയം

ജിദ്ദ: കമ്മിറ്റി രൂപീകരിച്ച് ഹൃസ്വമായ കാലയളവില്‍ ജീവകാരുണ്യ സാമൂഹിക സാംസ്കാരിക രംഗത്ത് അസൂയാവഹമായ പ്രവര്‍ത്തനം കാഴ്ചവച്ച കണ്ണമംഗലം മാസ് റിലീഫ് സെല്ലിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയമെന്ന് ഒ ഐ സി സി ഗ്ലോബല്
മാസിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയം
ജിദ്ദ: കമ്മിറ്റി രൂപീകരിച്ച് ഹൃസ്വമായ കാലയളവില്‍ ജീവകാരുണ്യ സാമൂഹിക സാംസ്കാരിക രംഗത്ത് അസൂയാവഹമായ പ്രവര്‍ത്തനം കാഴ്ചവച്ച കണ്ണമംഗലം മാസ് റിലീഫ് സെല്ലിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയമെന്ന് ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റിയംഗം ചെമ്പന്‍ അബാസ്.ഷറഫിയ ഹില്‍ടോപ്പ് ഒാഡിറ്റോറിയത്തില്‍ നടന്ന കണ്ണമംഗലം മാസ് റിലീഫ് സെല്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം പാവപ്പെട്ട നിര്‍ധനരായ പത്ത് പെണ്‍കുട്ടികളുടെ സമൂഹ വിവാഹം നടത്തുകയും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മാതൃകാ പ്രവര്‍ത്തനം നടത്തിയ മാസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഒഐസിസി ജിദ്ദ റീജണല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീര്‍ പറഞ്ഞു.

വൈസ് ചെയര്‍മാന്‍ ഉണ്ണീന്‍ ഹാജി കല്ലാക്കന്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ കണ്‍വീനര്‍ അബ്ദുല്‍ മജീദ് ചേറൂര്‍ സ്വാഗതം ആശംസിച്ചു. ചെയര്‍മാന്‍ അബ്ദു റസാഖ് ആലുങ്ങല്‍,ട്രഷറര്‍ സാദിഖലി കോയിസ്സന്‍,ഒാഡിറ്റര്‍ ഇല്‍യാസ് കണ്ണമംഗലം, ഹംസ.എ.കെ, നൗഷാദ് ഇബ്രാഹിം, ബഷീര്‍ അമ്പലവന്‍ മക്ക,നാസര്‍ സഫാരി ജിസാന്‍,അഫ്സല്‍ പുളിയാളി,മുസ്തഫ നെടുമ്പള്ളി, പി.കെ.ഹംസ വാളക്കുട,ഉമര്‍ കോഴിപ്പറമ്പത്ത്,ഹാറൂണ്‍ അച്ചനമ്പലം,നൗഫല്‍,ഷരീഫ്.കെ.സി. തുടങ്ങിയവര്‍ ആശംസകൾ നേർന്നു സംസാരിച്ചു. കെ.ടി. മുഹമ്മദ് റാഷിദ് കെ.ടി നന്ദി പറഞ്ഞു.

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ