+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭിന്നിപ്പിച്ച് ഭരിക്കാമെന്ന ഫാസിസ്റ്റ് അജണ്ട അമ്പേ പരാജയം : കെഎൻ

സാൽമിയ : ജനാധിപത്യ മത നിരപേക്ഷ സമൂഹത്തിന്‍റെ സമാനതകളില്ലാത്ത പ്രക്ഷോഭ സമരം കാരണം ഭാരതീയ ജനതയെ ഭിന്നിപ്പിച്ച് ഭരിക്കാമെന്ന ഫാസിസ്റ്റ് അജണ്ട പരാജയപ്പെട്ടുവെന്നും പൂർവികർ ആത്മാഭിമാനത്തോടെ ജീവിച്ച മണ്ണ
ഭിന്നിപ്പിച്ച് ഭരിക്കാമെന്ന  ഫാസിസ്റ്റ് അജണ്ട അമ്പേ പരാജയം : കെഎൻ
സാൽമിയ : ജനാധിപത്യ മത നിരപേക്ഷ സമൂഹത്തിന്‍റെ സമാനതകളില്ലാത്ത പ്രക്ഷോഭ സമരം കാരണം ഭാരതീയ ജനതയെ ഭിന്നിപ്പിച്ച് ഭരിക്കാമെന്ന ഫാസിസ്റ്റ് അജണ്ട പരാജയപ്പെട്ടുവെന്നും പൂർവികർ ആത്മാഭിമാനത്തോടെ ജീവിച്ച മണ്ണിൽ വേവലാതിപ്പെടാതെ നിലകൊള്ളണമെന്നും കെ.എൻ കുഞ്ഞഹമ്മദ്. റിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച പതിനൊന്നാമത് എഡിഷൻ സാഹിത്യോസവ് സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി വ്യവസ്ഥക്ക് മേൽക്കോയ്മ സൃഷ്ടിച്ചു ഞങ്ങളുടെ ഭാരതം നിങ്ങളുടെ ഇന്ത്യ എന്ന വേർതിരിവിൽ ജനങ്ങളെ ബഹിഷ്കൃതരാക്കി, ആധുനിക ഫാസിസം നടപ്പിലാക്കുന്ന സാഹചര്യത്തിൽ "ആസാദി' എന്ന ദേശീയോദ്ഗ്രഥന മുദ്രാവാക്യത്തിൽ എല്ലവരും ഐക്യപ്പെടണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

സാംസ്‌കാരിക സമ്മേളനം ടിവിഎസ് ഗ്രുപ്പ് ചെയർമാൻ ഡോ: ഹൈദർ അലി ഉദ്ഘാടനം ചെയ്തു. ഐസിഎഫ് നാഷണൽ പ്രസിഡന്‍റ് അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. ഐസിഎഫ് നാഷണൽ ഫൈനാൻസ് കൺവീനർ അഹ്മദ് കെ.മാണിയൂർ ആർഎസ് സി ഡിജിറ്റൽ മെമ്പർഷിപ്പ് ലോഞ്ചിംഗ് നിർവഹിച്ചു. സയിദ് ഹബീബ് ബുഖാരി, സയിദ് സൈദലവി സഖാഫി തങ്ങൾ,അഡ്വ.തൻവീർ ഉമർ, അലവി സഖാഫി തെഞ്ചേരി, അബ്ദുള്ള വടകര, ആർഎസ് സി നാഷണൽ ചെയർമാൻ റഷീദ് മോങ്ങം, കൺവീനർ ശിഹാബ് വണിയന്നൂർ, ശിഹാബ് വാരം, ഹാരിസ് പുറത്തീൽ എന്നിവർ സംസാരിച്ചു.

വിവിധ സെൻട്രലുകളിൽ നിന്ന് പ്രതിഭകളായ 500 ലധികം മത്സരാർഥികൾ പങ്കെടുത്ത പതിനൊന്നാമത് എഡിഷൻ സാഹിത്യോസവിൽ ഫർവാനിയ, കുവൈത്ത് സിറ്റി, ഫഹാഹീൽ സെൻട്രലുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

സാഹിത്യോത്സവിനോടനുബന്ധിച്ചു കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപിച്ച പ്രഥമ കലാലയം പുരസ്‌കാരം കെ.എൻ. കുഞ്ഞുമുഹമ്മദ് വിതരണം ചെയ്തു. പ്രബന്ധം, കഥ, കവിത എന്നീ വിഭാഗത്തിൽ ഹനീഫ വെള്ളച്ചാൽ, സാജു സ്റ്റീഫൻ, സുമയ്യ സിറാജ് എന്നിവർ പുരസ്‌കാരത്തിന് അർഹരായി.

റിപ്പോർട്ട്: സലിം കോട്ടയിൽ