+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിജെഎസ് കായിക മത്സരം സമാപിച്ചു

ജിദ്ദ : പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) കഴിഞ്ഞ മൂന്നു മാസമായി നടന്നു വന്നിരുന്ന മെംബര്‍മാരുടെ കായികമത്സരങ്ങള്‍ സമാപിച്ചു. മെംബര്‍മാരുടെ ഇടയില്‍ കായികം പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടിയാണ് ഈ പുതിയ സ
പിജെഎസ്  കായിക മത്സരം സമാപിച്ചു
ജിദ്ദ : പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) കഴിഞ്ഞ മൂന്നു മാസമായി നടന്നു വന്നിരുന്ന മെംബര്‍മാരുടെ കായികമത്സരങ്ങള്‍ സമാപിച്ചു. മെംബര്‍മാരുടെ ഇടയില്‍ കായികം പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടിയാണ് ഈ പുതിയ സംരംഭം തുടങ്ങിയിട്ടുള്ളത് .

ഫുട്ബോള്‍ , ബോളി ബോള്‍, ക്രിക്കറ്റ്‌ എന്നിവ കൂടാതെ ഇന്‍ഹൗസ് മത്സരങ്ങളും നടത്തി.
വിവിധയിനം മത്സരങ്ങളില്‍ ജോസഫ് വടശേരിക്കര , ജയന്‍ നായര്‍ , റോയ് ടി. ജോഷ്വ, അനില്‍കുമാര്‍ പത്തനംതിട്ട, അയൂബ് ഖാന്‍ പന്തളം, ഹൈദര്‍ നിരണം , നബീല്‍ നൗഷാദ് , ഷിജു മാത്യു ,ജോണ്‍ മാത്യു ,ഷിജോയ് പി. വർഗീസ് , ലാല്‍ കൃഷ്ണ , നവീന്‍ , പ്രേം ചന്ദ് , സജി വർഗീസ്, സ്റ്റീവ് സജി ,ഗ്ലാഡ് സണ്‍ എബി , ജെഫ്രിന്‍ ജോജി ,ഷെറില്‍ ഷിജു , മാത്യു തോമസ്‌, ജോസഫ് നെടിയവിള,ജോര്‍ജ് വറുഗീസ് ,വറുഗീസ് ഡാനിയല്‍ ,ഷറഫ് പത്തനംതിട്ട ,ജോഠന്‍ റോയ്, അനു ഷിജു , മോളി സന്തോഷ്‌ ,സാബുമോന്‍ പന്തളം , ഷിജു മാത്യു ,ശബാന നൗഷാദ് ,റിയ മേരി,പ്രീത അജയന്‍ ,ശ്രീ ശങ്കര്‍ സഞ്ജയ്‌ ,ഡാന്‍ മനോജ്‌ മാത്യു ഷെറില്‍ ഷിജു ,സാറ ജോസഫ്, സ്നേഹ ജോസഫ്,അലന്‍ മാത്യു ,അഞ്ജു നവീന്‍ ,ശ്വേത ഷിജു , സ്റ്റീവ് സജി തുടങ്ങിയവര്‍ വിവിധ മത്സരങ്ങളില്‍ വിജയികളായി.

വോളിബോൾ മത്സരത്തിൽ ജേതാക്കളായ ടീമിന് എബി തിരുവല്ല സ്പോണ്സര്‍ ചെയ്ത അച്ചുമോന്‍ മെമ്മോറിയല്‍ എവർ റോളിംഗ് ട്രോഫിയും ക്രിക്കറ്റ് മത്സരത്തിൽ ജേതാക്കളായ ടീമിന് ഷാജി ഗോവിന്ദ് സ്പോൺസര്‍ ചെയ്ത എവർ റോളിംഗ് ട്രോഫിയും സമ്മാനിച്ചു.

പ്രസിഡന്‍റ് നൗഷാദ് അടൂര്‍, ജയന്‍ നായര്‍ , എബി കെ. ചെറിയാന്‍ മാത്തൂര്‍, മാത്യു തോമസ്‌ , മനു പ്രസാദ്‌ ആറന്മുള, ജോസഫ് വടശേരിക്കര,വിലാസ് അടൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ