+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെല്ലിക്കുത്ത് ജിദ്ദ കെഎംസിസി സമ്മേളനത്തിനു സമാപനം

ജിദ്ദ: നെല്ലിക്കുത്ത് ജിദ്ദ കെഎംസിസി, ജിദ്ദ വാദി മരീഖ് ലുലു ഇസ്തിറാഹയിൽ നടത്തിയ വാർഷിക സമ്മേളനത്തിന് പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യ പ്രഖ്യാപനത്തോടെ സമാപനമായി.സമ്മേള
നെല്ലിക്കുത്ത് ജിദ്ദ കെഎംസിസി സമ്മേളനത്തിനു  സമാപനം
ജിദ്ദ: നെല്ലിക്കുത്ത് ജിദ്ദ കെഎംസിസി, ജിദ്ദ വാദി മരീഖ് ലുലു ഇസ്തിറാഹയിൽ നടത്തിയ വാർഷിക സമ്മേളനത്തിന് പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യ പ്രഖ്യാപനത്തോടെ സമാപനമായി.

സമ്മേളനം കെഎംസിസി മഞ്ചേരി മണ്ഡലം പ്രസിഡന്‍റ് കെ.പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.കെ. അലി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുഹമ്മദ് സി.പി. അഷ്‌റഫ് , ലിയാഖത്, പി. സുബൈർ എന്നിവർ സംസാരിച്ചു. ബാബു കാരക്കാടൻ സ്വാഗതവും ഹനീഫ കെ. എം. നന്ദിയും പറഞ്ഞു. പി.കെ. പിഞ്ചു, പി.ടി. ബാബു, സി.ടി. തുഫൈൽ, പി.ടി. അഫ്നാസ്, കെ. നിസാർ,വി.പി. റഫീഖ് .പി.എൻ. മാനു എന്നിവർ സമ്മേളനത്തിനു നേതൃത്വം നൽകി.

പുതിയ ഭാരവാഹികളായി പി.ടി. അഫ്നാസ് (ചെയർമാൻ), പി. സുബൈർ (പ്രസിഡന്‍റ്), കെ.എം. ഹനീഫ (സെക്രട്ടറി), ബാബു കാരക്കാടൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സി.പി. മുഹമ്മദ് അഷ്‌റഫ് വരണാധികാരി ആയിരുന്നു


റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ