+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോണള്‍ഡ് ട്രംപ് ഫെബ്രുവരി അവസാന വാരം ഇന്ത്യ സന്ദര്‍ശിക്കും

വാഷിംഗ്ടണ്‍ ഡി.സി: മൂന്ന് ദിവസത്തെ പര്യടനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഫെബ്രുവരി അവസാന വാരം ഇന്ത്യയിലെത്തുമെന്നു വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ എത്തുന്ന ട്രംപ് ആദ്യം സന്ദര
ഡോണള്‍ഡ് ട്രംപ് ഫെബ്രുവരി അവസാന വാരം ഇന്ത്യ സന്ദര്‍ശിക്കും
വാഷിംഗ്ടണ്‍ ഡി.സി: മൂന്ന് ദിവസത്തെ പര്യടനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഫെബ്രുവരി അവസാന വാരം ഇന്ത്യയിലെത്തുമെന്നു വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ എത്തുന്ന ട്രംപ് ആദ്യം സന്ദര്‍ശിക്കുന്നത് നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തായിരിക്കും. അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്നതിന് സമാനാമിയ അഹമ്മദാബാദില്‍ നടക്കുന്ന 'ഹൗഡി മോദി' ഷോയില്‍ അദ്ദേഹം പങ്കെടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അതിന് ശേഷം ഡല്‍ഹിയിലേക്കും തുടര്‍ന്നു ആഗ്രയിലേക്കും പോകും. ആഗ്രാ സന്ദര്‍ശനത്തിന് ശേഷം ഫെബ്രുവരി അവസാനത്തോടെ അമേരിക്കയിലേക്ക് തിരികെ മടങ്ങുമെന്നുമാണ് അറിയുന്നത്.

കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യ- അമേരിക്ക വ്യാപാര കരാറിനു പുറമെ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാനുള്ള കരാറിലും ഇരു പ്രധാനമന്ത്രിമാരും ഒപ്പ് വയ്ക്കും. കൂടാതെ ചില സ്റ്റീല്‍ ,അലൂമിനിയം ഉത്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവ ഒഴിവാക്കാന്‍ ഇന്ത്യ ആവശ്യപ്പെടും. യുഎസിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, വാഹനങ്ങള്‍, എഞ്ചിനീയറിംഗ് നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയ്ക്കായുള്ള സാധ്യതകളും ഇന്ത്യ അന്വേഷിക്കും.

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍