+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാമിലി കോണ്‍ഫറന്‍സ് 2020; രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് സഫേണ്‍ സെന്റ് മേരീസില്‍

വാഷിംഗ്ടണ്‍ ഡി.സി.: ജൂലൈ 15 മുതല്‍ 18 വരെ അറ്റ്‌ലാന്റ്റിക് സിറ്റിയില്‍ ക്ലാറിഡ്ജ് റാഡിസണ്‍ ഹോട്ടലില്‍ വച്ച് നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് പ്രചരണാര്‍ഥം ടീം
ഫാമിലി കോണ്‍ഫറന്‍സ് 2020; രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് സഫേണ്‍ സെന്റ് മേരീസില്‍
വാഷിംഗ്ടണ്‍ ഡി.സി.: ജൂലൈ 15 മുതല്‍ 18 വരെ അറ്റ്‌ലാന്റ്റിക് സിറ്റിയില്‍ ക്ലാറിഡ്ജ് റാഡിസണ്‍ ഹോട്ടലില്‍ വച്ച് നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് പ്രചരണാര്‍ഥം ടീം അംഗങ്ങള്‍ സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. ഫെബ്രുവരി രണ്ടിനു വിശുദ്ധ കുര്‍ബാനക്കു ശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. ഡോ. രാജു വര്‍ഗീസ് കോണ്‍ഫറന്‍സ് പ്രതിനിധികളെ സ്വാഗതം ചെയ്തു. കോണ്‍ഫറന്‍സിനെ പ്രതിനിധികരിച്ച് ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, മാത്യു ജോഷുവ, ജോണ്‍ താമരവേലില്‍, ഇടവകയില്‍ നിന്നും കമ്മിറ്റി അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ് , മത്തായി ചാക്കോ, അജിത് വര്‍ഗീസ്, ജോണ്‍ വര്‍ഗീസ്, സജി പോത്തന്‍ (ഭദ്രാസന കൌണ്‍സില്‍ അംഗം) മലങ്കര അസോസിയേഷന്‍ അംഗം എബ്രഹാം പോത്തന്‍, ഭദ്രാസന അസംബ്ലി അംഗം ജോണ്‍ ജേക്കബ്, ഇടവകയുടെ സെക്രട്ടറി ജോ അലക്‌സാണ്ടര്‍, ട്രസ്റ്റി ജ്യോതിസ് ജേക്കബ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഫിലിപ്പോസ് ഫിലിപ്പ്, സജി പോത്തന്‍, ജോണ്‍ താമരവേലില്‍ എന്നിവര്‍ കോണ്‍ഫ്രന്‍സിനെകുറിച്ചും ഫിനാന്‍സിനെക്കുറിച്ചും, സുവനീറിനെക്കുറിച്ചും വിവരണങ്ങളള്‍ നല്‍കി. വികാരി ഫാ. ഡോ. രാജു വര്‍ഗീസും ജോബി ജോണും ചേര്‍ന്ന് രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നിര്‍വഹിച്ചു. നിരവധി അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും സുവനീറിലേക്കു പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു.

ഇടവകയില്‍ നിന്നും നല്‍കുന്ന എല്ലാ സഹായ സഹകരണങ്ങള്‍ക്കും ജോബി ജോണ്‍ നന്ദി അറിയിച്ചു. കൂടാതെ കഴിഞ്ഞ കോണ്‍ഫറന്‍സില്‍ നല്ല ഗാനങ്ങള്‍ ആലപിച്ച ഗായകസംഘം ഈ ഇടവകയില്‍നിന്നും ആയിരുന്നു എന്ന് എടുത്തു പറയുകയും ചെയ്തു. 2020 കോണ്‍ഫറന്‍സില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നും പ്രത്യകം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: രാജന്‍ വാഴപ്പള്ളില്‍