+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വിദ്യയുടെ ലോകത്ത് അതിരുകളില്ലാതെ സഞ്ചരിക്കുക'

മക്ക: വിദ്യയുടെ ലോകത്ത് അതിരുകൾ ഇല്ലെന്നും അതിരുകളില്ലാതെ വിദ്യ നേടാൻ വിദ്യാർഥികൾ തയാറാവണമെന്നും പ്രമുഖ സൗദി ചിത്രകാരനും മക്ക ആർട്ട് അസോസിയേഷൻ മുൻ പ്രസിഡന്‍റും മക്ക ചേമ്പർ ഓഫ് കൊമേഴ്സ് മീഡിയ തലവനുമായ
മക്ക: വിദ്യയുടെ ലോകത്ത് അതിരുകൾ ഇല്ലെന്നും അതിരുകളില്ലാതെ വിദ്യ നേടാൻ വിദ്യാർഥികൾ തയാറാവണമെന്നും പ്രമുഖ സൗദി ചിത്രകാരനും മക്ക ആർട്ട് അസോസിയേഷൻ മുൻ പ്രസിഡന്‍റും മക്ക ചേമ്പർ ഓഫ് കൊമേഴ്സ് മീഡിയ തലവനുമായ ഷെയ്ഖ് മുഹമ്മദ് സയിദ് അൽ അമൂദി അഭിപ്രായപ്പെട്ടു. ആർഎസ് സി മക്ക സെൻട്രൽ സാഹിത്യോത്സവിന്‍റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിൽ ലഭിക്കാൻ വിദ്യ നേടണം. ഏതു തൊഴിലിനും മഹത്വമുണ്ട്. തൊഴിലേതെന്നു നോക്കിയല്ല എങ്ങനെ തൊഴിൽ ചെയ്യുന്നു എന്നതാണ് മഹത്വത്തിന്‍റെ മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

മക്കയിലെ മുപ്പതിലധികം വരുന്ന യൂണിറ്റുകളിലും അഞ്ചു സെക്ടറുകളിലുമായി നടന്ന മത്സരങ്ങളിൽ വിജയിച്ചവരാണ് സെൻട്രൽ സാഹിത്യോത്സവിൽ മാറ്റുരച്ചത്.11 വിഭാഗങ്ങളിലായി 106 ഇനങ്ങളിൽ ആറുവേദികളിലാണ് മത്സരങ്ങൾ നടന്നത്

മക്ക ബുഹൈറത്തിൽ നടന്ന സാഹിത്യോത്സവിന്‍റെ ഉദ്ഘാടനസമ്മേളനം ഐസിഎഫ് സേവനവിഭാഗം സെക്രട്ടറി അബ്ദുസലാം ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. അൻവർ കൊളപ്പുറം അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രുഖർ സംബന്ധിച്ചു . ആർ എസ് സി മക്ക സെൻട്രൽ ചെയർമാൻ യാസിർ സഖാഫി അൽഅസ്ഹരി അധ്യക്ഷത വഹിച്ചു. സൗദി വെസ്റ്റ് നാഷനൽ കലാലയം സമിതി അംഗം ശിഹാബ് കുറുകത്താണി മുഖ്യപ്രഭാഷണം നടത്തി , നാസർ കിൻസാറ (കെഎംസിസി), ഷാനിയാസ് കുന്നിക്കോട് (ഒഐസിസി), കുഞ്ഞാലി ഹാജി (എംഡി ഷിഫാ ബറക ഹോസ്പിറ്റൽ), ബുഷാർ എറണാകുളം (നവോദയ), ഷാഫി ബാഖവി (ഐസിഎഫ് മക്ക), നാസർ കൊടുവള്ളി (മർകസ് മക്ക ), മുസ്തഫ പട്ടാമ്പി ,ഖയ്യൂം ഖാദിസിയഎന്നിവർ സംസാരിച്ചു . സൈതലവി സഖാഫി ,ഹനീഫ് അമാനി ഷറഫുദ്ദീൻ വടശേരി എന്നിവർ സംബന്ധിച്ചു .

സാഹിത്യോത്സവിനു നൽകിയ സംഭാവനകൾ പരിഗണിച്ചു കലാലയം സാംസ്കാരിക വേദി ഏർപ്പെടുത്തിയ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. ഷിഫാ അൽ ബറക മാനേജിംഗ് ഡയക്ടർ എ.പി. കുഞ്ഞാലിഹാജിയാണ് പുരസ്‌കാരത്തിന് അർഹനായത് .ആർ എസ് ബുക്ക് ടെസ്റ്റ് വിജയികൾക്ക് സൈതലവി സഖാഫി ,ഹനീഫ് അമാനി എന്നിവർ ഉപഹാരം നൽകി.

സമാപന സംഗമം സ്വാഗത സംഘം രക്ഷാധികാരി സയിദ് ബദറുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഷാഫി ബാഖവി മീനടത്തൂർ അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഫിനാൻസ് കൺവീനർ ഉസ്മാൻ കുറുകത്താണി, അബ്ദുറഷീദ് അസ്ഹരി ,അസീസ് കക്കാട് ,ഹാമിദ് സൈനി എന്നിവർ സംസാരിച്ചു. ബഡ്‌സ് കിഡ്സ്, പ്രൈമറി, ജൂണിയർ, സീനിയർ, ജനറൽ, വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ അസീസിയ സെക്ടർ ഒന്നാം സ്ഥാനവും ഹറം സെക്ടർ രണ്ടാം സ്ഥാനവും നേടി .നവാരിയ ,കാക്കിയ എന്നീ സെക്ടറുകൾ മൂന്നും നാലും സ്ഥാനം കരസ്ഥമാക്കി. മുസ്തഫ മലയിൽ കലാ പ്രതിഭയായും മുബശിറ റഹീം സർഗപ്രതിഭയായും തിരഞ്ഞെടുത്തു.

വിജയികൾക്ക് അഷ്റഫ് പേങ്ങാട്, അബ്ദുറഹ്മാൻ നവാരിയ ,യഹ്‌യ ആസഫലി ,ജമാൽ മുക്കം ,നാസർ തച്ചംപൊയിൽ ,സകീർ ഫറോഖ് ,മുജീബ് വാഴക്കാട് ,അൻവർ പെരിങ്ങളം ,അഷ്‌റഫ് ചെമ്പൻ ,ഫാസിൽ പന്നൂർ ,യാസിർ മറ്റത്തൂർ റസാഖ് കൊടക് ,നിസാർ സൈനി ,അബ്ദുറഹ്മാൻ സഖാഫി ,ശറഫുദ്ധീൻ ഹാജി, റഷീദ് പാണ്ടിക്കാട് .സിറാജ് വില്യാപ്പള്ളി ,ഫൈസൽ എന്നിവർ സർട്ടിഫിക്കറ്റും ട്രോഫികളും നൽകി .ഇസ്ഹാഖ് ഫറോഖ് ,കബീർ ബുഹൈറാത്ത് ,മുഈനുദ്ദീൻ ,ഫിറോസ് സഅദി ,ഷെഫിൻ ,റാസിഖ് പാലക്കൽ ,മുഹമ്മദലി വലിയോറ ,ഹംസ മേലാറ്റൂർ ,ശിഹാബ് കാളിയാട്ടുമുക്ക് ,അഷ്‌റഫ് കാസർകോഡ് എന്നിവർ സംബന്ധിച്ചു. കലാലയം കൺവീനർ ഇമാംഷ ഷാജഹാൻ സ്വാഗതവും നന്ദിയും പറഞ്ഞു

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ