+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദിൽഷാദ് ഗാർഡൻ ഫൊറാന പള്ളിയിൽ സംയുക്ത തിരുനാളാഘോഷം

ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ ഫൊറാന ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്‍റേയും പരിശുദ്ധ കന്യാമറിയത്തിന്‍റേയും സംയുക്ത തിരുനാളിന് ജനുവരി 31 നു (വെള്ളി) വൈകുന
ദിൽഷാദ് ഗാർഡൻ ഫൊറാന പള്ളിയിൽ  സംയുക്ത തിരുനാളാഘോഷം
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ ഫൊറാന ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്‍റേയും പരിശുദ്ധ കന്യാമറിയത്തിന്‍റേയും സംയുക്ത തിരുനാളിന് ജനുവരി 31 നു (വെള്ളി) വൈകുന്നേരം ഏഴിന് ഫൊറാന വികാരി ഫാ. മാർട്ടിൻ പാലമറ്റം കൊടിയേറ്റുന്നതോടെ തുടക്കം കുറഇക്കും. തുടർന്നു നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. റോണി തോപ്പിലാൻ മുഖ്യകാർമകത്വം വഹിക്കും.

ഇടവകയിലെ 28 കുടുംബയൂണിറ്റുകളിൽനിന്നും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്‍റെ അമ്പ് പ്രദക്ഷിണം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഫെബ്രുവരി ഒന്നിനു (ശനി) വൈകുന്നേരം 7 നു ദേവാലയത്തിൽ എത്തിച്ചേരുന്നതോടെ ഇടവകയിലേക്ക് ആദ്യമായി വരുന്ന ഫരീദാബാദ് രൂപതയുടെ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിലിനു സ്വീകരണം നൽകും. തുടർന്നു ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ് എന്നിവയ്ക്കുശേഷം ഇടവകദിനാഘോഷം മാർ ജോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്യും. ഇടവാകാംഗങ്ങൾ അവതരിപ്പിക്കുന്ന "ടാലന്‍റ് നൈറ്റ്" നടക്കും.

തിരുനാൾ ദിനമായ ഫെബ്രുവരി 2 നു (ഞായർ) രാവിലെ 9 നു രാവിലെ നടക്കുന്ന തിരുനാൾ തിരുക്കർമങ്ങൾക്ക് ഫരീദബാദ്-ഡൽഹി രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളര മുഖ്യകാർമികത്വം വഹിക്കും. പ്രസുദേന്തിവാഴ്ച തുടർന്നു ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം. എന്നിവയ്ക്കുശേഷം തിരുനാൾ പ്രദക്ഷിണം സമാപനാശീർവാദം, സ്‌നേഹവിരുന്ന് എന്നിവ നടക്കും.