+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎൻഒസി കേരള മിഷിഗൺ ചാപ്റ്റർ നിലവിൽവന്നു

ഡിട്രോയിറ്റ്: അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരെ ഒരു കുടക്കീഴിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഐഎൻഒസി കേരളയുടെ മിഷിഗൺ ചാപ്റ്റർ വി.ടി. ബലറാം എംഎൽഎ ഉദ്ഘാടനം ചെയ്തു. റിപ്പബ്ലിക് ദിന
ഐഎൻഒസി കേരള മിഷിഗൺ ചാപ്റ്റർ നിലവിൽവന്നു
ഡിട്രോയിറ്റ്: അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരെ ഒരു കുടക്കീഴിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഐഎൻഒസി കേരളയുടെ മിഷിഗൺ ചാപ്റ്റർ വി.ടി. ബലറാം എംഎൽഎ ഉദ്ഘാടനം ചെയ്തു.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ഐഎൻഒസി നാഷനൽ ചെയർമാൻ കളത്തിൽ വർഗീസ്, നാഷണൽ പ്രസിഡന്‍റ് ജോബി ജോർജ് എന്നിവർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികളായി ഡോ. മാത്യു വർഗീസ് (പ്രസിഡന്‍റ്), അബ്ദുൾ പുന്നയൂർക്കുളം, ഡോ. വി.സി. കോശി (വൈസ്പ്രസിഡന്‍റുമാർ), അലൻ ജി. ജോൺ (സെക്രട്ടറി), അജയ് അലക്സ് (ജോയിന്‍റ് സെക്രട്ടറി), സൈജൻ കണിയോടിക്കൽ (ട്രഷറർ), പ്രിൻസ് എബ്രഹാം (ജോയിന്‍റ് ട്രഷറർ) എന്നിവർ ചുമതലയേറ്റു. തോമസ് ജോർജ്, സാംജി കോശി, ലാൽ തോമസ് (കാപ്പിലാൻ), സജു ഫിലിപ്പ്, ജോജി വർഗീസ്, ജോൺസ് ലെസ്‍ലി തോമസ്, ബോബി തോമസ്, ഷിബു ഫിലിപ്പ്, ഈപ്പൻ ചെറിയാൻ, ഫിലിപ്പ് ജോൺ, ഗൗതം ത്യാഗരാജൻ, കെ.സി. ചാക്കോ എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.

റിപ്പോർട്ട്: അലൻ ജോൺ