+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് സെന്‍റ് ജോർജ് ഇടവകയിൽ മൂന്നു നോന്പാചരണം; റവ. ഡോ.വർഗീസ് വർഗീസ് മുഖ്യാതിഥി

ഡാളസ്: ഇർവിംഗ് സെന്‍റ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ മൂന്നു നോമ്പാചരണ ധ്യാന ശുശ്രൂഷകൾക്ക് പ്രമുഖ പ്രഭാഷകനും സെന്‍റ് എഫ്രേം റിസേർച്ച് ഇൻസ്റ്റിറ്റ്യുട്ട് അധ്യാപകനും ഓർത്തഡോക്സ് യുവജനപ്ര
ഡാളസ് സെന്‍റ് ജോർജ് ഇടവകയിൽ മൂന്നു നോന്പാചരണം; റവ. ഡോ.വർഗീസ് വർഗീസ് മുഖ്യാതിഥി
ഡാളസ്: ഇർവിംഗ് സെന്‍റ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ മൂന്നു നോമ്പാചരണ ധ്യാന ശുശ്രൂഷകൾക്ക് പ്രമുഖ പ്രഭാഷകനും സെന്‍റ് എഫ്രേം റിസേർച്ച് ഇൻസ്റ്റിറ്റ്യുട്ട് അധ്യാപകനും ഓർത്തഡോക്സ് യുവജനപ്രസ്ഥാനം മുൻ ജനറൽ സെക്രട്ടറിയും സൺഡേ സ്കൂൾ പ്രസ്ഥാനം മുൻ ഡയറക്ടറും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായ റവ. ഡോ.വർഗീസ് വർഗീസ് നേതൃത്വം നൽകുന്നു.

ഫെബ്രുവരി 2 നു (ഞായർ) വൈകുന്നേരം 6 ന് സന്ധ്യാ നമസ്കാരത്തോടും, വചന ശുശ്രുഷയോടും കൂടി ആരംഭിക്കുന്ന മൂന്നു നോമ്പാചരണ ശുശ്രൂഷ ഫെബ്രുവരി 5 നു (ബുധൻ) വൈകുന്നേരം 7 നു വിശുദ്ധ കുർബാനയോടെ സമാപിക്കും.

ഫെബ്രുവരി 3,4,5 തീയതികളിൽ രാവിലെ 9.30 മുതൽ രാത്രി 8.30 വരെ നടത്തപ്പെടുന്ന ശുശ്രുഷകളിൽ പ്രാർഥന, വേദപുസ്തക പാരായണം, ധ്യാനം, വചന പ്രഭാഷണം, ആത്മീയ ഗാന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദൈവേഷ്ടം നിറവേറ്റുക (Full fill God's will) എന്ന വിഷയത്തെ അധികരിച്ച് ഈ ദിവസങ്ങളിൽ വൈകിട്ട് വചന പ്രഭാഷണം ഉണ്ടായിരിക്കും.

മൂന്നു നോന്പാചരണ ശുശ്രൂഷകളിലേക്ക് ഡാളസിലെ എല്ലാ വിശ്വാസ സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോൺ കുന്നത്തുശേരിൽ, സെക്രട്ടറി ജോൺസൺ ജേക്കബ്, ട്രസ്റ്റി ഉമ്മൻ വെട്ടിയിൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ചാക്കോ ഇട്ടി (കൺവീനർ) 470 282 7028

റിപ്പോർട്ട്: ഷാജി രാമപുരം