+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇൻഡ്യാനയിൽ പിഞ്ചുകുഞ്ഞു പിറ്റ്ബുളിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഇൻഡ്യാന: നോർത്ത് വെസ്റ്റ് ഇൻഡ്യാനയിലെ ഒരു വീട്ടിൽ ഒരു മാസം പ്രായമുള്ള ആൺകുട്ടി പിറ്റ്ബുളിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. വീടിനകത്തു വളർത്തിയിരുന്ന രണ്ടു പിറ്റ്ബുൾ നായ്ക്കൾ പരസ്പ
ഇൻഡ്യാനയിൽ പിഞ്ചുകുഞ്ഞു പിറ്റ്ബുളിന്‍റെ  ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഇൻഡ്യാന: നോർത്ത് വെസ്റ്റ് ഇൻഡ്യാനയിലെ ഒരു വീട്ടിൽ ഒരു മാസം പ്രായമുള്ള ആൺകുട്ടി പിറ്റ്ബുളിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. വീടിനകത്തു വളർത്തിയിരുന്ന രണ്ടു പിറ്റ്ബുൾ നായ്ക്കൾ പരസ്പരം കടിച്ചു കീറുന്നതു കണ്ട്, കൗമാരക്കാരന്‍ ഇവയെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. ഇതിനിടെ നായ ഒരു മാസം പ്രായമുള്ള കുട്ടിക്കു നേരെ തിരിയുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ പോലീസിന് പിറ്റ്ബുളിനെ വെടിവച്ചു കൊല്ലേണ്ടിവന്നു.

ശരീരമാസകലം നായ കടിച്ചു കീറിയ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവം നടക്കുമ്പോൾ കുട്ടിയുടെ മാതാവ് വീട്ടിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

സംഭവത്തിൽ ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. നായ്ക്കൾ എപ്പോഴാണ് പ്രകോപിതരാകുക എന്ന് അറിയാത്തതിനാൽ വീട്ടിലുള്ളവർ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ