+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം പ്രവാസി കമ്യൂണിറ്റി ഗുദൈബിയ ഏരിയ കമ്മിറ്റി

മനാമ: ബഹറിനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ആദിലിയ ബഹറിൻ കാൾട്ടൻ ഹോട്ടലിൽ
കൊല്ലം പ്രവാസി കമ്യൂണിറ്റി  ഗുദൈബിയ  ഏരിയ കമ്മിറ്റി
മനാമ: ബഹറിനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.

ആദിലിയ ബഹറിൻ കാൾട്ടൻ ഹോട്ടലിൽ നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോയിന്‍റ് കൺവീനർ വിനു ക്രിസ്റ്റി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. കെ.പി.സി. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ രാജ് കൃഷ്ണൻ, സന്തോഷ് കുമാർ, ഹരി പിള്ള, ഡ്യുബെക്ക്, സജികുമാർ, സൽമാനിയ ഏരിയ സെക്രെട്ടറി ലിജു ജോൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

തുടർന്നു ഏരിയ കോ -ഓർഡിനേറ്റർമാരായ ഹരികുമാറിന്‍റേയും നാരായണന്‍റേയും മേൽനോട്ടത്തിൽ ഏരിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി
സുനിൽ ശശിധരൻ (പ്രസിഡന്‍റ്), സരസ്‌ ദേവ് (വൈസ് പ്രസിഡന്‍റ്), ജെയിംസ് രാജ് (സെക്രട്ടറി), പ്രവീൺ പിള്ള (ജോയിന്‍റ് സെക്രട്ടറി), ഷിനു താജുദ്ദീൻ സാഹിബ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ഗുദൈബിയയായിലും അതിനടുത്തുള്ള സ്ഥലങ്ങളിലുമുള്ള കൊല്ലം പ്രവാസികൾക്ക് കൂട്ടായ്മയിൽ അംഗമാകാൻ 33910505 , 33205249 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.