+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഭീകര നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രക്ഷോഭങ്ങൾ തുടരും'

കുവൈത്ത്: രാജ്യത്തെ ജനങ്ങളുടെ പൗരാവകാശങ്ങളെയും നിലനിൽപ്പിനെയും ചോദ്യം ചെയ്യുന്ന സിഎഎ, എൻആർസി, എൻപിആർ തുടങ്ങിയ ഭീകര നിയമങ്ങൾ റദ്ദാക്കുന്നതുവരെ ഇന്ത്യയിൽ പ്രക്ഷോഭങ്ങൾ തുടരണമെന്ന് പോപ്പുലർ ഫ്രണ്ട് സംസ
കുവൈത്ത്: രാജ്യത്തെ ജനങ്ങളുടെ പൗരാവകാശങ്ങളെയും നിലനിൽപ്പിനെയും ചോദ്യം ചെയ്യുന്ന സിഎഎ, എൻആർസി, എൻപിആർ തുടങ്ങിയ ഭീകര നിയമങ്ങൾ റദ്ദാക്കുന്നതുവരെ ഇന്ത്യയിൽ പ്രക്ഷോഭങ്ങൾ തുടരണമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം റഷീദ് മാസ്റ്റർ. ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് കേരള സ്റ്റേറ്റ് കമ്മിറ്റി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അബാസിയയിൽ സംഘടിപ്പിച്ച നമ്മുടെ ഇന്ത്യ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാവിരുദ്ധമായ നിയമം റദ്ദു ചെയ്യുന്നതു വരെ പ്രക്ഷോഭത്തിൽ നിന്നു പിന്മാറില്ലെന്നും ആർ എസ് എസ് അജണ്ടകളെ തുറന്നുകാട്ടി രാജ്യരക്ഷക്കായി ജനങ്ങളോടൊപ്പം നിൽക്കാൻ കക്ഷി രാഷ്ട്രീയ ബേദമാന്യ ഒന്നിച്ചണിനിരക്കുമെന്നും ആർഎസ് എസിനെ ജനകീയമായി പ്രതിരോതിക്കാന്‍ ഓരോ ഇന്ത്യന്‍ പൗരനും മുന്നിട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്‍റ് സക്കരിയ ഇരിട്ടി അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശിഹാബ് പാലപ്പെട്ടി സ്വാഗതവും ഷാനവാസ് ചൂണ്ട നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ