+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണക്റ്റിക്കട്ടില്‍ കൊറോണ വൈറസ്: വെസ്ലിയന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി നിരീക്ഷണത്തില്‍

ഹാര്‍ട്ട്ഫോര്‍ഡ് (കണക്റ്റിക്കട്ട്): കണക്റ്റിക്കട്ടിലെ വെസ്ലയന്‍ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ഥിയെ മാരകമായ കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നു നിരീക്ഷണത്തിലാക്കിയെന്ന് യൂണിവേഴ്സിറ്റി അധികൃത
കണക്റ്റിക്കട്ടില്‍ കൊറോണ വൈറസ്: വെസ്ലിയന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി നിരീക്ഷണത്തില്‍
ഹാര്‍ട്ട്ഫോര്‍ഡ് (കണക്റ്റിക്കട്ട്): കണക്റ്റിക്കട്ടിലെ വെസ്ലയന്‍ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ഥിയെ മാരകമായ കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നു നിരീക്ഷണത്തിലാക്കിയെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.

മറ്റൊരാള്‍ക്ക് ഇന്‍ഫ്ലുവന്‍സ് പോലുള്ള ഈ വൈറസ് ഉണ്ടെന്നു തിരിച്ചറിഞ്ഞ വിമാനത്താവളത്തിലൂടെ സഞ്ചരിച്ച വിദ്യാര്‍ഥിക്ക് ചുമയും പനിയും ഉണ്ടായതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.

വളരെയധികം ജാഗ്രതയോടെ, വിദ്യാര്‍ഥിക്കു കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നിര്‍ണയിക്കാന്‍ ഞങ്ങള്‍ സംസ്ഥാന പൊതുജനാരോഗ്യ വകുപ്പുമായും രോഗ നിയന്ത്രണ കേന്ദ്രങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യൂണിവേഴ്സിറ്റി വക്താവ് ലോറന്‍ റൂബന്‍സ്റ്റൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാര്‍ഥിക്ക് കോറോണ വൈറസ് ആണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

രോഗിയെ ഐസൊലേറ്റ് ചെയ്യുകയാണെന്നും ബന്ധപ്പെട്ട അധികൃതരെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും മിഡില്‍ടണ്‍ കോളജ് പറഞ്ഞു. കാന്പസില്‍ തിരിച്ചെത്തിയ ശേഷം വിദ്യാര്‍ഥി അടുത്ത ബന്ധം പുലര്‍ത്തിയ മറ്റു വിദ്യാര്‍ഥികളെ പ്രത്യേകം നിരീക്ഷിക്കാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്.

സ്വകാര്യതയെ മാനിച്ച് വിദ്യാര്‍ഥിയെ എവിടെയാണ് ചികിത്സിക്കുന്നതെന്ന് യൂണിവേഴ്സിറ്റി പറയുന്നില്ല. കഴിഞ്ഞ മാസം ചൈനയിലെ വുഹാനില്‍ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ബാധിതരായ മൂന്നു കേസുകള്‍ യുഎസില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന ഈ അസുഖം ചൈനയില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ബാധിക്കുകയും 56 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ