+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോയില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ (ഐഎന്‍ഒസി) നേതൃത്വത്തില്‍ ഷിക്കാഗോയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ജനാധിപത്യ വിശ്വാസികളും, യുഡിഎഫ് അനുഭാവികളും ഒത്തുചേര്‍ന്നു മൗണ്ട് പ്രോസ്‌പെക്ടസ
ഷിക്കാഗോയില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ (ഐഎന്‍ഒസി) നേതൃത്വത്തില്‍ ഷിക്കാഗോയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ജനാധിപത്യ വിശ്വാസികളും, യുഡിഎഫ് അനുഭാവികളും ഒത്തുചേര്‍ന്നു മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സിഎംഎ ഹാളില്‍ ജനുവരി 25-നു ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

തൃത്താല നിയോജകമണ്ഡലം എം.എല്‍.എ വി.ടി. ബല്‍റാം നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.എന്‍.ഒ.സി ജനറല്‍ സെക്രട്ടറി സിനു പാലയ്ക്കത്തടത്തിലിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിനു ചിക്കാഗോ യു.ഡി.എഫ് ചെയര്‍മാന്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് സ്വാഗതം ആശംസിച്ചു.

ഇന്ത്യയുടെ പരമപ്രധാനമായ പമാധികാരത്തിനും, അഖണ്ഡതയ്ക്കും, മതേതരത്വത്തിനും വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയും, പൗരത്വഭേദഗതി നിയമത്തിന്റെ ദോഷഫലങ്ങളെപ്പള്ളിയും വി.ടി. ബല്‍റാം എം.എല്‍.എ തന്റെ പ്രസംഗത്തില്‍ വിവരിക്കുകയുണ്ടായി.

യോഗത്തില്‍ പ്രഫ. തമ്പി മാത്യു, ലൂയി ചിക്കാഗോ, ജയ്ബു കുളങ്ങര, സജി മാത്യു, മറിയാമ്മ പിള്ള, ബിജി എടാട്ട്, പീറ്റര്‍ കുളങ്ങര, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, റിന്‍സി കുര്യന്‍, മനോജ് എടാട്ട് എന്നിവര്‍ പ്രസംഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ ആന്‍റോ കവലയ്ക്കല്‍ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം