+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓം: വിനോദ് ബാഹുലേയൻ പ്രസിഡന്‍റ്, സുനിൽ രവീന്ദ്രൻ സെക്രട്ടറി

ലോസ് ആഞ്ചലസ് : കലിഫോർണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന് (ഓം) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി വിനോദ് ബാഹുലേയൻ (പ്രസിഡന്‍റ്), സുനിൽ രവീന്ദ്രൻ (സെക്രട്ടറി) എന്നിവര
ഓം: വിനോദ് ബാഹുലേയൻ പ്രസിഡന്‍റ്, സുനിൽ രവീന്ദ്രൻ സെക്രട്ടറി
ലോസ് ആഞ്ചലസ് : കലിഫോർണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന് (ഓം) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി വിനോദ് ബാഹുലേയൻ (പ്രസിഡന്‍റ്), സുനിൽ രവീന്ദ്രൻ (സെക്രട്ടറി) എന്നിവരേയും പന്ത്രണ്ടു പേരടങ്ങിയ ഭരണ സമിതിയെയും യോഗം തെരഞ്ഞെടുത്തു.

ജനുവരി 25 ന് ലേക്ക് വൂഡിലെ ഹൂവർ മിഡിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി സുനിൽ രവീന്ദ്രൻ വാർഷിക റിപ്പോർട്ടും ട്രഷറർ രമ നായർ പോയ വർഷത്തെ വരവുചെലവുകളും പത്മനാഭ അയ്യർ സാംസ്‌കാരിക കേന്ദ്രത്തിന്‍റെ നിർമാണ പുരോഗതിയും അവതരിപ്പിച്ചു. സാംസ്‌കാരിക കേന്ദ്രത്തിന്‍റെ അസറ്റ്‌ മെമ്പർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ ഡയറക്ടർ രവി വെള്ളത്തേരി വിതരണം ചെയ്‌തു.

തുടർന്നു നടന്ന കുടുംബ സംഗമം മുതിർന്ന അംഗം ഹരികുമാർ നിലവിളക്കുതെളിച്ച് ഉദ്ഘാടനം ചെയ്തു. രാമപ്രസാദിന്റെ ഈശ്വര പ്രാർഥനയോടെ തുടങ്ങിയ കലാപരിപാടികളിൽ ഭരതനാട്യം, സിമിമാറ്റിക് ഡാൻസ്, ഗാനമേള, ഉപകരണ സംഗീതം, ഗ്രൂപ്പ് ഡാൻസ് തുടങ്ങി നിരവധി കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.

വിനോദ് ബാഹുലേയൻ സ്വാഗതവും സുനിൽ രവീന്ദ്രൻ നന്ദിയും പറഞ്ഞു. പരിപാടികൾ വിജയിപ്പിച്ചവർക്കും സാംസ്കാരികകേന്ദ്രത്തിന്റെ നിർമാണത്തിനു സഹായിച്ചവർക്കും ഡയറ്കടർ രവി വെള്ളത്തേരി നന്ദി അറിയിച്ചു. ഡോ. സിന്ധു പിള്ളയും സുരേഷ് എഞ്ചൂരും പരിപാടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: സാൻഡി പ്രസാദ്