+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇസ്ലാമിക് കൗണ്‍സിലിന് പുതിയ നേതൃത്വം

കുവൈറ്റ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കുവൈറ്റിലെ ആധികാരിക ശബ്ദമായ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ജനറല്‍ ബോഡി അബ്ബാസിയ ഹെവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. മൂന്നു മാസം നീണ്ടു നിന്ന സംഘടനയുടെ മെ
ഇസ്ലാമിക് കൗണ്‍സിലിന് പുതിയ നേതൃത്വം
കുവൈറ്റ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കുവൈറ്റിലെ ആധികാരിക ശബ്ദമായ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ജനറല്‍ ബോഡി അബ്ബാസിയ ഹെവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. മൂന്നു മാസം നീണ്ടു നിന്ന സംഘടനയുടെ മെമ്പര്‍ഷിപ് കാമ്പയിനിലൂടെ നിലവില്‍ വന്ന അഞ്ചു മേഖലാ കമ്മറ്റികള്‍ വഴി തെരെഞ്ഞെടുക്കപ്പെട്ട പുതിയ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ സംബന്ധിച്ചു.

2020/2021 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ കൗണ്‍സില്‍ യോഗം തെരെഞ്ഞെടുത്തു. റിട്ടേര്‍ണിംഗ് ഓഫീസര്‍ സത്താര്‍ പന്തല്ലൂര്‍ (എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി) തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി ശംസുദീന്‍ ഫൈസി മേലാറ്റുര്‍ (ചെയര്‍മാന്‍), ഉസ്മാന്‍ ദാരിമി അടിവാരം (വൈസ് ചെയര്‍മാന്‍), അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള (പ്രസിഡന്റ്), മുസ്തഫ ദാരിമി, ഇല്യാസ് മൗലവി, ഇസ്മായില്‍ ഹുദവി പാലത്തിങ്ങല്‍, ഇഖ്ബാല്‍ ഫൈസി കിനിയ (വൈസ് പ്രസിഡണ്ടുമാര്‍), സൈനുല്‍ ആബിദ് ഫൈസി (ജനറല്‍ സെക്രട്ടറി), മുഹമ്മദലി ടി പുതുപ്പറമ്പ്, അബ്ദുല്‍ ഹകീം കെ വി, നാസര്‍ കോഡൂര്‍, അബ്ദു കുന്നുംപുറം (ജോയിന്റ് സെക്രട്ടറിമാര്‍), ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഷംസുദ്ദീന്‍ ഫൈസി സ്വാഗതവും സൈനുല്‍ ആബിദ് ഫൈസി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍