+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിഎംഎ കേന്ദ്രകമ്മിറ്റിയുടെ ഗണതന്ത്ര ദിനാഘോഷങ്ങൾ

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.കെ. പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ജനുവരി 26 നു (ഞായർ) രാവിലെ 10 നു ഭാരതത്തിന്‍റെ 71ാമത് ഗണതന്ത്ര ദിവസം ആഘോഷിക്കുന്നു.
ഡിഎംഎ കേന്ദ്രകമ്മിറ്റിയുടെ ഗണതന്ത്ര ദിനാഘോഷങ്ങൾ
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.കെ. പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ജനുവരി 26 നു (ഞായർ) രാവിലെ 10 നു ഭാരതത്തിന്‍റെ 71-ാമത് ഗണതന്ത്ര ദിവസം ആഘോഷിക്കുന്നു.

പ്രസിഡന്‍റ് കെ. രഘുനാഥ് ത്രിവർണ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാവും. വൈസ് പ്രസിഡന്‍റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി. രാഘുനാഥൻ നായർ, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ. ട്രഷറർ മാത്യു ജോസ്, ജോയിന്‍റ് ട്രഷറർ പി.എൻ. ഷാജി, ഇന്‍റേണൽ ഓഡിറ്റർ സി.ബി. മോഹനൻ, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ കെ. രാജേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും. ആർ. കെ. പുരം ഏരിയ പരിപാടികൾക്ക്‌ നേതൃത്വം നൽകും.

തുടർന്നു കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തി ഗാനങ്ങളും വിവിധ കലാ പരിപാടികളും അരങ്ങേറും. പരിപാടികൾക്കുശേഷം ഏവർക്കും മധുരവും വിതരണവും ഉണ്ടായിരിക്കും.

ഡിഎംഎയുടെ എല്ലാ ഏരിയകളിലെയും കുടുംബങ്ങളും ഭാരവാഹികളും നിർവാഹക സമിതി അംഗങ്ങളും പരിപാടികളിൽ ഭാഗമാകുമെന്ന് അഡീഷണൽ ജനറൽ സെക്രട്ടറി കെ. ജെ. ടോണി അറിയിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി