+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"എഫാത്താ 2020', എസ്എംസിഎയുടെ സാമൂഹ്യ പ്രതിബദ്ധതക്ക് ഒരു പൊൻ തൂവൽ

കുവൈത്ത്: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈത്ത് സിൽവർ ജൂബിലി വർഷത്തിൽ സാമൂഹ്യ പ്രതിബദ്ധതയുടെ പുതിയ ഒരു അധ്യായം കൂടി എഴുതിച്ചേർത്തുകൊണ്ട് ഭിന്നശേഷിയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച "എഫാത്താ 2020' ഒരു
കുവൈത്ത്: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈത്ത് സിൽവർ ജൂബിലി വർഷത്തിൽ സാമൂഹ്യ പ്രതിബദ്ധതയുടെ പുതിയ ഒരു അധ്യായം കൂടി എഴുതിച്ചേർത്തുകൊണ്ട് ഭിന്നശേഷിയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച "എഫാത്താ 2020' ഒരു പുതുമയേറിയ അനുഭവമായി.

പൊതു സമൂഹത്തിൽ നിന്നും അകന്നു കഴിയേണ്ടിവരുന്ന കുട്ടികൾക്കുവേണ്ടി ഒരു സവിശേഷ ക്രിസ്മസ് ആഘോഷമായാണ് ജനുവരി 17 നു എസ്എംസിഎ യുടെ സെന്‍റ് അൽഫോൻസ ഹാളിൽ പരിപാടി സംഘടിപ്പിച്ചത്.

മാജിക് ഷോ, ക്രിസ്മസ് കരോൾ, ഐസ് ബ്രേക്കിംഗ് എക്സൈസ്, മ്യൂസിക് ഷോ തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമായിരുന്നു.

നോർത്തേൺ അറേബ്യ വികാരിയത്തിലെ സീറോ മലബാർ എപ്പിസ്കോപ്പൽ വികാരി ഫാ. ജോണി മഴവഞ്ചേരിൽ മുഖ്യാതിഥി ആയിരുന്നു. എസ്എംസിഎ പ്രസിഡന്‍റ് തോമസ് കുരുവിള, ഫാ. രവി റൊസാരിയോ, ഫാ. ജോൺസൺ നെടുംപുറത്ത് , എസ്എംസിഎ ജനറൽ സെക്രട്ടറി ബിജു പള്ളിക്കുന്നേൽ ,ട്രഷറർ വിൽസൺ വടക്കേത്ത്, പ്രോഗ്രാം കോഓർഡിനേറ്റർ ജോബി ഏബ്രഹാം എന്നിവർ സംസാരിച്ചു.

എസ്എംസിഎ കാരൾ കമ്മിറ്റി കൺവീനർ സന്തോഷ്, കമ്മിറ്റി അംഗം കുഞ്ഞച്ചൻ ആന്‍റണി, സോഷ്യൽ കൺവീനർ സജി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര, ഏരിയ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ