ലണ്ടൻ: ബ്രെക്സിറ്റിനു ശേഷം ബ്രിട്ടൻ നടപ്പാക്കാൻ പോകുന്ന പുതിയ കുടിയേറ്റ നയത്തിൽ ഇന്ത്യക്കാർ അടക്കം വിദേശ തൊഴിൽ അന്വേഷകർക്ക് പ്രതീക്ഷ. യൂറോപ്പിന് അകത്തും പുറത്തു നിന്നുള്ളവർക്ക് അവസരത്തിൽ തുല്യത ഉറപ്പാക്കുന്നതായിരിക്കും പുതിയ നയമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പ്രഖ്യാപിച്ചു കഴിഞ്ഞു.
പ്രതിവർഷ വരുമാനം മുപ്പതിനായിരം പൗണ്ട് ഉറപ്പാക്കാൻ കഴിയാത്തവർക്ക് വർക്ക് പെർമിറ്റ് നൽകേണ്ടെന്ന തെരേസ മേയ് സർക്കാരിന്റെ നിർദേശം പുതിയ നയത്തിൽ ഒഴിവാക്കുമെന്നാണ് പ്രതീക്ഷ. ഇത് യൂറോപ്പിനു പുറത്തുനിന്നുള്ള കൂടുതൽ കുടിയേറ്റക്കാർക്ക് അവസരം തുറന്നു നൽകും.
ഓസ്ട്രേലിയൻ മാതൃകയിലുള്ള പോയിന്റ്സ് ബേസ്ഡ് സംവിധാനമാണ് ബോറിസ് ജോണ്സണ് ബ്രിട്ടനിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയത്തിൽ ഇന്ത്യക്കാർക്ക് പ്രതീക്ഷ
10:37 PM Jan 23, 2020 | Deepika.com