+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ഭാ​ഷ​ണ​വും ’മ​നു​ഷ്യ​ജാ​ലി​ക’ യും ​വെ​ള്ളി​യാ​ഴ്ച ബ​ഹ​റി​നി​ൽ; അ​ഡ്വ. ഓ​ണ​ന്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി​ക്ക് സ്വീ​ക​ര​ണം

മ​നാ​മ: പ്ര​മു​ഖ വാ​ഗ്മി​യും ബ​ഹു​ഭാ​ഷാ പ​ണ്ഢി​ത​നു​മാ​യ അ​ഡ്വ. ഓ​ണ​ന്പ​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി ജ​നു​വ​രി 20 വ്യാ​ഴാ​ഴ്ച 20ന് ​വ്യാ​ഴാ​ഴ്ച ​ബ​ഹറിനി​ലെ​ത്തി. ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തോ​ട​
പ്ര​ഭാ​ഷ​ണ​വും ’മ​നു​ഷ്യ​ജാ​ലി​ക’ യും ​വെ​ള്ളി​യാ​ഴ്ച ബ​ഹ​റി​നി​ൽ; അ​ഡ്വ. ഓ​ണ​ന്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി​ക്ക് സ്വീ​ക​ര​ണം
മ​നാ​മ: പ്ര​മു​ഖ വാ​ഗ്മി​യും ബ​ഹു​ഭാ​ഷാ പ​ണ്ഢി​ത​നു​മാ​യ അ​ഡ്വ. ഓ​ണ​ന്പ​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി ജ​നു​വ​രി 20 വ്യാ​ഴാ​ഴ്ച 20ന് ​വ്യാ​ഴാ​ഴ്ച ​ബ​ഹറിനി​ലെ​ത്തി.

ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തും ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ളി​ലു​മാ​യി എ​സ്ക​ഐ​സ്എ​സ്എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ​ജാ​ലി​ക​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30ന് ​എ​സ്ക​ഐ​സ്എ​സ്എ​ഫ് ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ​ജാ​ലി​ക​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​ദ്ദേ​ഹം പ്ര​ധാ​ന​മാ​യും ബ​ഹ​റി​നി​ലെ​ത്തി​യ​ത്.

സ​മ​സ്ത നേ​രി​ട്ടു ന​ട​ത്തു​ന്ന പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ്യ; അ​റ​ബി​ക് കോ​ളേ​ജി​ൽ നി​ന്നും ’ഫൈ​സി’ ബി​രു​ദം നേ​ടി​യ മു​ഹ​മ്മ​ദ് ഫൈ​സി സം​സ്കൃ​ത​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും, നി​യ​മ പ​ഠ​ന​ത്തി​ൽ എ​ൽ​എ​ൽ​ബി ബി​രു​ദ​ദാ​രി​യു​മാ​ണ്.

ദീ​ർ​ഘ കാ​ല​മാ​യി എ​സ്ക​ഐ​സ്എ​സ്എ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​സ്ത​യു​ടെ വി​വി​ധ പോ​ഷ​ക സം​ഘ​ട​ന​ക​ളി​ൽ ഭാ​ര​വാ​ഹി​ത്വ​മു​ള്ള ഫൈ​സി പൊ​തു വേ​ദി​ക​ളി​ൽ സ​ർ​വ്വാ​ദ​ര​ണീ​യ​നാ​യ പ്ര​ഭാ​ഷ​ക​ൻ കൂ​ടി​യാ​ണ്. ജാ​തി-​മ​ത ഭേ​ദ​മ​ന്യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ കേ​ൾ​ക്കാ​നാ​യി നി​ര​വ​ധി ശ്രോ​താ​ക്ക​ളാ​ണ് ത​ടി​ച്ചു കൂ​ടു​ന്ന​ത്..

സം​സ്കൃ​ത ഉ​ദ്ദ​ര​ണി​ക​ൾ വി​ശ​ദീ​ക​രി​ച്ചു അ​ദ്ദേ​ഹം ന​ട​ത്തി​യ ചി​ല പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ഈ​യി​ടെ ദീ​പാ നി​ഷാ​ന്ത്, ര​മ്യ​നാ​യ​ർ എം.​പി എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​വി​ധി​യു​ൾ​പ്പെ​ടെ വി​ശ​ദീ​ക​രി​ച്ച് ഫൈ​സി ന​ട​ത്തു​ന്ന പൊ​തു പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കാ​ൻ ജാ​തി-​മ​ത ഭേ​ദ​മ​ന്യെ നി​ര​വ​ധി പ്ര​വാ​സി​ക​ൾ ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ലേ​ക്കൊ​ഴു​കി​യെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ ബ​ഹ​റി​ൻ ഇ​ൻ​റ​ർ നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തു​ന്ന മു​ഹ​മ്മ​ദ് ഫൈ​സി​ക്ക് സ​മ​സ്ത - എ​സ്ക​ഐ​സ്എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.തു​ട​ർ​ന്ന് ’രാ​ഷ്ട്ര ര​ക്ഷ​ക്ക് സൗ​ഹൃ​ദ​ത്തി​ന്‍റ​എ ക​രു​ത​ൽ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​നു​ഷ്യ​ജാ​ലി​ക​യി​ൽ അ​ദ്ദേ​ഹം മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

അ​ഡ്വ. ഓ​ണ​ന്പ​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി​ക്ക് പു​റ​മെ ഹൈ​ബി ഈ​ഡ​ൻ എം.​പി, കെ ​പി എ ​മ​ജീ​ദ് സാ​ഹി​ബ് എ​ന്നി​വ​രും ബ​ഹ​റി​നി​ലെ മ​ത, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും മ​നു​ഷ്യ​ജാ​ലി​ക​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ​രി​പാ​ടി ശ്ര​വി​ക്കാ​നാ​യി സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്- +973 3953 3273, 3606 3412.