ലണ്ടൻ: മികച്ച പാർലമെന്േററിയന് യുകെയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മ ഏർപ്പെടുത്തിയ നിയമനിർമ്മാണ പുരസ്കാരം വി.പി. സജീന്ദ്രൻ എംഎൽഎയ്ക്ക്. നിയമസഭയിൽ ബില്ലുകൾക്ക് ഏറ്റവും കൂടുതൽ ഭേദഗതി കൊണ്ടുവരികയും അതിൽതന്നെ കൂടുതൽ ദേഭഗതികൾ സർക്കാർ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്കാരം.
നോർത്ത് ലണ്ടനിലെ എൻഫീൽഡിലുള്ള സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളജിൽ ഫെബ്രുവരി ഒന്നിന് നടക്കുന്ന ന്ധയുക്മ ആദരസന്ധ്യ 2020ന്ധ നോടനുബന്ധിച്ചാണ് പുരസ്ക്കാരദാനം. യുക്മ യൂത്തിന്റെ ആഭിമുഖ്യത്തിൽ ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ സാന്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര പഠനം നടത്തുന്ന അർജുൻ ഗോപാലിന്റെ നേതൃത്വത്തിലുള്ള ടീം നടത്തിയ പഠനമാണ് ഏറ്റവും മികച്ച നിയമസഭാ സാമാജികനെ കണ്ടെത്തുന്നതിന് സഹായകരമായത്.
യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ’ആദരസന്ധ്യ 2020 ’ ഇവൻറ് ഓർഗനൈസർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവരാണ് ലണ്ടനിൽ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
പുരസ്ക്കാര ജേതാക്കളായ മറ്റുള്ളവർ:
യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കൻ വൻകരയിലെ പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവൻ നായർ തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ട്രാൻസ്അറ്റ്ലാന്റിക് ലീഡർ പുരസ്കാരമാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.
പ്രവാസി മലയാളികൾക്കിടയിലെ പ്രവർത്തന മികവിനുള്ള പ്രവാസിരത്ന പുരസ്കാരം നേടിയത് ജോളി തടത്തിൽ (ജർമ്മനി) ആണ്. ബിസിനസ്, സ്പോർട്ട്സ്, ബാങ്കിംഗ സംഘടനാ പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവർത്തന മികവാണ് അദ്ദേഹത്തെ പുരസ്കാര നേട്ടത്തിന് അർഹനാക്കിയത്.
ഹെൽത്ത്കെയർ രംഗത്തെ കരിയർ നേട്ടങ്ങളെ പരിഗണിച്ചു നൽകുന്ന കരിയർ എക്സലൻസ് ഇൻ ഹെൽത്ത് കെയർ പുരസ്കാരം നേടിയത് സിബി ചെത്തിപ്പുഴ (സ്വിറ്റ്സർലൻഡ്) ആണ്. നഴ്സിംഗ് ഡിപ്ലോമയിൽ തുടങ്ങി ഹോസ്പിറ്റൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടി ഗവണ്മെന്റ് സെക്ടറിൽ ഹോസ്പിറ്റൽ ഡയറക്ടർ പദവി വരെ വളർന്ന മികവിനെ പരിഗണിച്ചാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ചു ഏർപ്പെടുത്തിയ മഹാത്മാ പുരസ്കാരത്തിന് അർഹനായത് വിടിവി ദാമോദരൻ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് - അബുദാബി) ആണ്.
യുകെയ്ക്ക് പുറത്ത് നിന്നും അഞ്ച് വ്യക്തികൾക്ക് പുരസ്കാരം നൽകുന്നതിനൊപ്പം യുകെയിൽ നിന്നും അഞ്ച് പേർ പുരസ്ക്കാര ജേതാക്കളായിട്ടുണ്ട്. യുകെ മലയാളികൾക്കിടയിലും യുക്മയിലും നാളിത് വരെ നൽകിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ചു തന്പി ജോസ് (ലിവർപൂൾ) കർമ്മശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായി.
യുകെയിലും അന്തർദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് അഡ്വ. പോൾ ജോണ് (ലണ്ടൻ) - ബെസ്റ്റ് ഇന്റർനാഷണൽ ലോയർ പുരസ്ക്കാരം നേടി. കലാരംഗത്തെ നേട്ടങ്ങൾക്കും യുക്മയ്ക്ക് നാളിതുവരെ നൽകിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായർ (നോട്ടിംഗ്ഹാം)ന് കലാഭൂഷണം പുരസ്കാരം സമ്മാനിക്കുന്നത്.
രണ്ട് പതിറ്റാണ്ട് കാലമായി ഹെൽത്ത് കെയർ - വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്സൾട്ടൻസി നടത്തുന്നത് പരിഗണിച്ച് ഏലൂർ കണ്സൾട്ടൻസി ഡയറക്ടർ മാത്യു ജെയിംസ് ഏലൂർ (മാഞ്ചസ്റ്റർ)ന് ബെസ്റ്റ് ഇന്റർനാഷണൽ ഹെൽത്ത്കെയർ റിക്രൂട്ട്മെന്റ് പുരസ്കാരം നൽകും.
നോർത്ത് ലണ്ടനിലെ എൻഫീൽഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജിൽ ഫെബ്രുവരി 1 ശനിയാഴ്ച നടക്കുന്ന ന്ധയുക്മ ആദരസന്ധ്യ 2020ന്ധനോട് അനുബന്ധിച്ച് ഇവരെ ആദരിക്കുന്നതാണ്. പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും പുരസ്കാര ജേതാക്കൾക്ക് വേദിയിൽ വിശിഷ്ടവ്യക്തികൾ സമ്മാനിക്കുന്നതാണ്.
യുക്മ ന്ധആദരസന്ധ്യ 2020ന്ധ അവാർഡുകൾ പ്രഖ്യാപിച്ചു
09:50 PM Jan 23, 2020 | Deepika.com