മാഞ്ചസ്റ്റർ: ബ്രദർ സുനിൽ കൈതാരം നേതൃത്വം നൽകുന്ന ധ്യാനം ഫെബ്രുവരി 1, 2 തീയതികളിൽ മാഞ്ചസ്റ്റർ ബ്രിസ്റ്റോൾ ക്നാനായ പള്ളികളിൽ നടത്തുന്നു. മൂന്നുനോന്പിനോടനുബന്ധിച്ചു മാഞ്ചസ്റ്റർ സെന്റ്ജോർജ് ക്നാനായ പള്ളിയിൽ ഫെബ്രുവരി ഒന്ന് രാവിലെ 9.30ന് പ്രഭാതപ്രാർഥനയും 10ന് വി. കുർബാനയും 11.30ന് ബ്രദർ സുനിൽ കൈതാരം നടത്തുന്ന ധ്യാനവും നടത്തപ്പെടുന്നു. വൈകിട്ട് സന്ധ്യാപ്രാർഥനയോടെ ധ്യാനം അവസാനിക്കും.
ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 10ന് ബ്രിസ്റ്റോൾ സെന്റ് സ്റ്റീഫൻസ് ക്നാനായ ഇടവകയിൽ പ്രഭാതപ്രാർഥനയോടെ ധ്യാനം ആരംഭിക്കും. ഉച്ചയ്ക്ക് 12ന് ഉച്ചനമസ്കാരവും വൈകിട്ട് സന്ധ്യാപ്രാർഥനയോടെ ധ്യാനം അവസാനിക്കും. മൂന്നുനോന്പിനോടനുബന്ധിച്ചു നടത്തപ്പെടുന്ന ധ്യാനത്തിൽ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഫാ. സജി ഏബ്രഹാം പറഞ്ഞു. ര
റിപ്പോർട്ട്: തോമസ് മാത്യു
മാഞ്ചസ്റ്റർ ബ്രിസ്റ്റോൾ ക്നാനായ ഇടവകയിൽ ബ്രദർ സുനിൽ കൈതാരത്തിന്റെ നേതൃത്വത്തിൽ ധ്യാനം ഫെബ്രുവരി 1, 2 തീയതിളിൽ
09:48 PM Jan 23, 2020 | Deepika.com