ന്യൂഡൽഹി: വർഷങ്ങളായി വാടകയ്ക്കു താമസിച്ചിരുന്ന വൃദ്ധ ദന്പതികൾക്ക് അഭയം ഒരുക്കി ന്യൂഡൽഹി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം. സ്വന്തമായി 5 സെന്റ് സ്ഥലം ഉണ്ടായിരുവെങ്കിലും രോഗ ചികിത്സ, മക്കളുടെ വിദ്യാഭാസം, വിവാഹം എന്നി കാര്യങ്ങൾക്കായി നല്ല ഭവനം എന്ന അത്യാവശ്യം വെറും സ്വപ്നമായി തീരുമോ എന്ന ആശങ്കക്ക് വിരാമം ഇട്ടു കൊണ്ട് സ്വന്തമായി നല്ല ഒരു ഭവനത്തിന് ഈ വൃദ്ധ ദന്പതികൾ അർഹരായി.
യുവജനപ്രസ്ഥാനത്തിന്റെ ഭവന പദ്ധതിയായ സ്നേഹ ദീപ്തി പ്രൊജക്റ്റിന്റെ അഞ്ചാം ഭവനദാനം മല്ലപ്പള്ളിയിൽ 2020 ജനുവരി 21നു നടത്തപ്പെട്ടു. രാവിലെ 11നു നടന്ന കൂദാശാകർമ്മത്തിൽ കത്തീഡ്രൽ സഹ വികാരി ഫാ. പത്രോസ് ജോയ്, മല്ലപ്പള്ളി ബഥനി സെന്റ് ജോണ്‍സ് ഇടവക വികാരി ഫാ. ജിനു ചാക്കോ എന്നിവർ കാർമികത്വം വഹിച്ചു . കത്തീഡ്രൽ അംഗങ്ങളായ ജോസഫ് ഡേവിഡ്, ജോർജ് കെ ബാബു, ബാബു തോമസ്, മോറിസണ്‍, ഡേവിഡ് തോമസ്, തോമസ് ചാക്കോ തുടങ്ങിയവർ ഈ മഹത്തായ കർമ്മത്തിൽ സംബന്ധിച്ചു.
റിപ്പോർട്ട്: ജോജി വഴുവടി