ദോഹ: സംരംഭക മേഖലകളിൽ മികവ് തെളിയിക്കുന്നവർക്കായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന യുനൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണലിന്റെ അബ്രഹാം ലിങ്കണ് എക്സലൻസ് അവാർഡ് ഡോ. ഇളവരശി ജയകാന്തിനും ഡോ. കെ.പി. ഷഫീഖിനും സമ്മാനിച്ചു.
ചെന്നൈ വെസ്റ്റിൻ പാർക്ക് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ യുനൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. എസ്. ശെൽവിൻകുമാർ അവാർഡ് സമ്മാനിച്ചു.
സംരംഭകയായ ഡോ. ഇളവരശി ജയകാന്ത് അശ്വതി ഹോട്ട് ചിപ്സിന്റെ അമരക്കാരിയാണ്. 2012ൽ ചെറിയ രീതിയിൽ ആരംഭിച്ച അശ്വതി ഹോട്ട് ചിപ്സിനെ കുറഞ്ഞ കാലം കൊണ്ട് ലോകോത്തര നിലവാരമുള്ള വലിയ ഒരു സംരംഭമാക്കി മാറ്റിയത് ഡോ. ഇളവരശിയുടെ അശ്രാന്ത പരിശ്രമമാണ്. കളറുകളും പ്രിസർവേറ്റീവുകളുമില്ലാതെ തികച്ചും ആരോഗ്യപരമായ നാടൻ പലഹാരങ്ങൾ, അച്ചാറുകൾ, ചിപ്സുകൾ തുടങ്ങിയ വിഭവങ്ങൾ വിപണിയിലെത്തിക്കുന്ന അശ്വതി ഹോട്ട് ചിപ്സിന് നാലു ശാഖകളുണ്ട്.
സംരംഭക മേഖലയിലെ സംഭാവനകൾ പരിഗണിച്ച് ഇന്റർനാഷണൽ പീസ് കൗണ്‍സിൽ ഗ്രാന്റ് അച്ചീവേഴ്സ് പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
ഡോ. കെ.പി ശഫീഖ് റെയിൽവേ കാറ്ററിംഗ് രംഗത്തും സാമൂഹ്യ, സാംസ്കാരിക രംഗത്തും ശ്രദ്ദേയനായ വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ നെറ്റ്വർക്കായ ഇന്ത്യൻ റെയിൽവേയിൽ കാറ്ററിംഗ് ബിസിനസ് മൂന്നു തലമുറയായി ഡോ. കെ.പി ശഫീഖിന്റെ കുടുംബമാണ് നടത്തുന്നത്. 1935ൽ അദ്ദേഹത്തിന്റെ പിതാമഹൻ ആരംഭിച്ച സ്ഥാപനം ദിനേന ആയിരക്കണക്കിന് യാത്രക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
സാമൂഹ്യ സേവന രംഗത്തും സജീവമായ അദ്ദേഹം ആൾ ഇന്ത്യ റെയിൽവേ മൊബൈൽ കാറ്റേഴ്സ് അസോസിയേഷൻ, റെയിൽ യൂസേഴ്സ് അസോസിയേഷൻ , കേരള റീജിയണ്‍ ഡയറക്ടർ ടാക്സ് അഡ്വൈസറി എന്നീ സംഘടനകളുടെ നേതൃപദവി അലങ്കരിച്ച വ്യക്തിയാണ്.
റിപ്പോർട്ട്: അഫ്സൽ കിലയിൽ