അബുദാബി: അബുദാബി മാർത്തോമ്മാ യുവ ജനസഖ്യം ലേബർ ക്യാന്പിൽ കഴിയുന്ന തൊഴിലാളികൾക്കായി സുഹൃത്ത് സംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 10 വരെ മുസഫ മാർത്തേമാ ദേവാലയങ്കണത്തിൽ വച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
തുടർച്ചയായി പന്ത്രണ്ടാമത് വർഷമാണ് സുഹൃത് സംഗമം സംഘടിപ്പിക്കുന്നത്. മുസഫ ദേവാലയങ്കണത്തിൽ നടത്തപ്പെട്ട സുഹ്യത്ത് സംഗമത്തിൽ 1100 പേർ പങ്കെടുത്തു.
വിവിധ ക്യാന്പുകളിൽ നിന്നും എത്തിച്ചേർന്നവർ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രോഗ്രാമിനു എത്തിയവർക്കായി സൗജന്യ മെഡിക്കൽ ക്യാന്പും ദേവാലയങ്കണത്തിൽ ഒരിക്കിയിരുന്നു.
പ്രേഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും യുവജനസഖ്യത്തിന്റെ ഉപഹാരവും നൽകി.
പാക്കിസ്ഥാൻ സ്വദേശി വഖാർ, ബംഗ്ലാദേശ് സ്വദേശി ലബീബ്, ഇന്ത്യൻ സ്വദേശി സുരേന്ദർ സിംഗ് എന്നിവർ ചേർന്ന് കേക്ക് മുറിച്ചാണ് സുഹൃത്ത് സംഗമം ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന മീറ്റിംഗിനു യുവജനസഖ്യം പ്രസിഡന്റ് റവ. ബാബു പി. കുലത്താക്കൽ അധ്യക്ഷത വഹിച്ചു. ഇടവക സഹവികാരി റവ. ബിജു സി.പി., അബുദാബി മലയാളി സമാജം വൈസ് പ്രസിഡൻറ്റ് സലിം ചിറക്കൽ , അബു കോശി എന്നിവർ സുഹൃത്ത് സംഗമത്തിനു ആശംസകൾ അറിയിച്ചു. ബോബി ജേക്കബ് സ്വാഗതവും പ്രോഗ്രാം കണ്‍വീനർ പ്രിൻസ് വർഗ്ഗീസ് നന്ദിയും അറിയിച്ചു. യുവജനസഖ്യം സെക്രട്ടറി ജെറിൻ ജേക്കബ്, ട്രഷറാർ ഷിജിൻ പാപ്പച്ചൻ, കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള