വടക്കാങ്ങര : സംരംഭകനും ജീവകാരുണ്യപ്രവർത്തകനും അജ്ഫാൻ നട്ട്സ് & ഡേറ്റ്സ് ചെയർമാനുമായ നെച്ചിക്കാട്ടിൽ മുഹമ്മദ് കുട്ടിയെ ടാലന്റ് പബ്ലിക് സ്കൂൾ ആദരിച്ചു. ടാലന്റ് പബ്ലിക് സ്ക്കൂൾ വാർഷികാഘോഷമായ ടാലൻഷ്യയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ അദ്ദേഹത്തിന് മെമന്േറാ സമ്മാനിച്ചു.
ഡോ. കൂട്ടിൽ മുഹമ്മദലി, ടാലന്റ് സ്കൂൾ പ്രിൻസിപ്പൽ ഡോ. സിന്ധ്യ ഐസക്, എജ്യൂക്കേഷണൽ സൈക്കോളജിസ്റ്റ് എസ്.എം. അബ്ദുല്ല, പിടിഎ വൈസ് പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായ ജൗഹറലി തങ്കയത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.
സ്വദേശത്തും വിദേശത്തുമായി നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന നെച്ചിക്കാട്ടിൽ മുഹമ്മദ് കുട്ടി തന്റെ ജീവിതാനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കുവച്ചു. ആഗോളടിസ്ഥാനത്തിൽതന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടാലന്റ് പബ്ലിക് സ്കൂളിനെ പ്രശംസിച്ച അദ്ദേഹം സ്ഥാപനത്തിന്റെ വളർച്ചയിൽ തന്നാലവുംവിധം എല്ലാ സഹായ സഹകരണങ്ങളും വാദ്ഗാനം ചെയ്തു.
ടാലൻഷ്യ വിദ്യാർഥികളുടെ വൈവിധ്യമാർന്ന പരിപാടികളാൽ അവിസ്മരണീയമായി. വിനോദവും വിജ്ഞാനവും ഒത്തുചേർന്ന കുരുന്ന് പ്രതിഭകളുടെ കലാപ്രകടനവും ചടങ്ങിനെ വേറിട്ടതാക്കി. എൻആർസി, സിഎഎ നിയമങ്ങളെ പ്രമേയമാക്കിയുള്ള വിദ്യാർഥികളുടെ ആക്ഷേപ ഹാസ്യ പരിപാടി ശ്രദ്ദേയമായി. സ്കൂളിലെ എല്ലാ അധ്യാപക, അനധ്യാപകർ എന്നിവർക്കുള്ള മെമന്േറാ ചടങ്ങിൽ വിതരണം ചെയ്തു.
റിപ്പോർട്ട്: അഫ്സൽ കിലയിൽ