ഷിക്കാഗോ: മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ എണ്‍പത്തിയെട്ടാമത് ഓർമ്മപ്പെരുന്നാൾ ഷിക്കാഗോയിലെ സെന്റ് പീറ്റേഴ്സ്, സെന്റ് ജോർജ്, സെന്റ് മേരീസ് ക്നാനായ എന്നീ യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ 2020 ഫെബ്രുവരി 8,9 (ശനി, ഞായർ) തീയതികളിൽ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ അഭി. മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്.
വിശ്വാസികളേവരും നേർച്ച- കാഴ്ചകളോടെ പരിശുദ്ധന്റെ ഓർമപെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു റവ. സഖറിയ കോർഎപ്പിസ്കോക്ക തെലാപ്പള്ളിൽ, റവ.ഫാ. തോമസ് മേപ്പുറത്ത്, റവ. ഫാ. മാത്യു കരുത്തലയ്ക്കൽ, റവ.ഫാ. ബിജുമോൻ ജേക്കബ്, റവ.ഫാ. ലിജു പോൾ, റവ.ഫാ. തോമസ് നെടിയവിള, റവ.ഫാ. അനീഷ് സ്കറിയ തെലാപ്പള്ളിൽ എന്നിവർ അറിയിച്ചു.
വിശുദ്ധ കുർബാനയിൽ ഓർക്കുവാനുള്ള പേരുകൾ അതാത് പള്ളികളിൽ നൽകേണ്ടതാണ്. പെരുന്നാൾ ദിവസം പാച്ചോർ നേർച്ചയായി സമർപ്പിക്കാൻ സൗകര്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: ജയ്സണ്‍ ജോണ്‍ (630 205 2677), സുബിൻ കരുത്തലയ്ക്കൽ (847 664 9247), ലെജി പട്ടരുമഠത്തിൽ (പബ്ലിസിറ്റി) 630 709 9075), ബിജോയി മാലത്തുശേരിൽ (630 439 5855).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം