ദുബായ്: ഐബിഎംസി സംഘടിപ്പിച്ച മൂന്നാമത് യുഎഇ ഇന്ത്യൻ ബിസിനസ് ഫെസ്റ്റിലെ യുഎഇഎൽ ബിസിനസ് സെറ്റപ്പ് സർവീസ് പുരസ്കാരം മാനേജ്മെന്റ് കണ്‍സൾട്ടൻസി രംഗത്തെ പ്രമുഖ ഗ്രൂപ്പായ എമിറേറ്റ്സ് ഫസ്റ്റിന്. ഫോർമേഷൻ രംഗത്ത് പ്രഫഷണലിസവും സാങ്കേതിക മേഖലയിലെ അതിനൂതന ആശയങ്ങളും നടപ്പാക്കിയാണ് മികച്ച നേട്ടം കരസ്ഥമാക്കിയത്.
അബുദാബി ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ ഐബിഎംസി ചെയർമാൻ ഖലീഫ അൽ ഖുബൈസിയിൽനിന്ന് എമിറേറ്റ്സ് ഫസ്റ്റ് കന്പനി സിഇഒ ജമാദ് ഉസ്മാൻ പുരസ്കാരം ഏറ്റുവാങ്ങി. തുടർന്നു നടന്ന പാനൽ ചർച്ചയിൽ അബുദാബി എസ്എംഇ ഇക്കോണമി തിങ്ക് ബിഗ് സെഷനിൽ ജമാദ് ഉസ്മാൻ സംസാരിച്ചു.
ഇന്ത്യയിലെയും യുഎഇയിലെയും വ്യാപാര- വാണിജ്യ- വ്യവസായ മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിൽ ഗൾഫ് ഹോൾഡിംഗ്സ് ചെയർമാൻ ശൈഖ് സുൽത്താൻ അൽ കാസിമി, ഐറീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ്, അദ്നാൻ മുഹമ്മദ് ബിൻ അബ്ദുല്ല എന്നിവർ മുഖ്യാതിഥികളായിരുന്നു.
അബുദാബി ചേംബർ ഓഫ് കോമേഴ്സ്, ഫെഡറേഷൻ ഓഫ് യുഎഇ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ സംയുക്ത സഹകരണത്തിൽ അബുദാബി ചേംബറിൽ ശൈഖ് ഖാലിദ് ബിൻ ആഹ്മെദ് അൽ ഹമീന്റെ രക്ഷാകർതൃത്വത്തിലാണ് ഐബിഎംസി മൂന്നാമത് യുഎഇ ഇന്ത്യ ബിസിനസ് ഫെസ്റ്റ് സംഘടിപ്പിച്ചത്.