ലണ്ടൻ: ബ്രെക്സിറ്റിനു ശേഷം പ്രാധാന്യം പാസ്പോർട്ടിനായിരിക്കില്ല, ജനങ്ങൾക്കായിരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ബ്രെക്സിറ്റ് അനന്തര ഇമിഗ്രേഷൻ സിസ്റ്റം രീതിയിലായിരിക്കും രൂപകൽപ്പന ചെയ്യുക എന്നും അദ്ദേഹം ഉറപ്പു നൽകുന്നു.
യുകെ~ആഫ്രിക്ക ഇൻവെസ്ററ്മെന്റ് ഉച്ചകോടിയിൽ സംസാരിക്കവേയാണ് പ്രഖ്യാപനം. ഏതു രാജ്യത്തു നിന്നു വരുന്നവരെയും സമത്വത്തോടെ കാണുന്നതായിരിക്കും ബ്രിട്ടന്റെ കുടിയേറ്റ നയമെന്നും ബോറിസ് പറഞ്ഞു.
2021 ജനുവരിയോടെ ഓസ്ട്രേലിയൻ മാതൃകയിൽ പോയിന്റ്സ് ബേസ്ഡ് സംവിധാനം നടപ്പാക്കാനാണ് ബ്രിട്ടൻ ഉദ്ദേശിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റിനു ശേഷം പാസ്പോർട്ടല്ല പ്രധാനം, ജനങ്ങൾ: ബോറിസ് ജോണ്സണ്
11:05 PM Jan 21, 2020 | Deepika.com