രണ്ടു വർഷത്തേക്ക് എംഎസ്എൻ നേതൃത്വത്തിലേയ്ക്കുള്ള ടീം അംഗങ്ങളെ സുനിഷ് ജോർജ് അവതരിപ്പിച്ചു. ഈ നിർദ്ദേശം അംഗീകരിക്കാനായി അംഗങ്ങൾ ഓണ്‍ലൈനിൽ നടത്തിയ വോട്ടെടുപ്പിൽ പോൾ ചെയ്ത വോട്ടുകളുടെ 88 ശതമാനം ലഭിച്ച ടീമിലെ സുനിഷ് ജോർജ്ജ് ആലുങ്കൽ(പ്രസിഡന്റ്), ബിനോയ് പുലിയന്നൽ വർഗീസ് (വൈസ് പ്രസിഡന്റ്), ശോഭ ശാലിനി(സെക്രട്ടറി), രഞ്ജു രാജു തോമസ്(സെക്രട്ടറി), ജെൻസണ് പോളി(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ