ക്രേഫെൽഡ് : കഴിഞ്ഞദിവസം നിര്യാതനായ എടത്വ പറപ്പള്ളിൽ ബേബി ജോണിന്റെ (ബേബൻ-71) സംസ്കാരം ജർമനിയിലെ ക്രേഫെൽഡിൽ നടക്കും.
സംസ്കാര ശുശ്രൂഷകൾ ജനുവരി 28 ചൊവ്വാഴ്ച രാവിലെ 9.15 ന് സെന്റ് കൊർണേലിയസിലെ കത്തോലിക്കാ പള്ളിയിൽ(Kirchplatz 17, 47918 Teonisvorst)ആരംഭിച്ചു സെമിത്തേരി ചാപ്പലിലെ പ്രാർത്ഥനയ്ക്ക് ശേഷം ടിയോണിസ്വോർസ്റ്റിലെ (സെന്റ് ടിയോണിസ്) (Westring 37, 47918 Teonisvorst) ടൗണ്‍ സെമിത്തേരിയിൽ.
ഭാര്യ: കുഞ്ഞൂഞ്ഞമ്മ പുളിങ്കുന്ന് മോഴൂർ നാലുപറയിൽ കുടുംബാംഗം. മക്കൾ: ജോണ്‍ ജോ, ജോണ്‍ മാർട്ടിൻ. മരുമക്കൾ: ഗ്രേസ് (കാഞ്ഞിരത്തിങ്കൽ), പ്രിറ്റി (കുറിഞ്ഞിപ്പറന്പിൽ). കൊച്ചുമക്കൾ: നോയൽ, അലീഷ (എല്ലാവരും ജർമനിയിൽ).
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബേബി ജോണ്‍ പറപ്പള്ളിയുടെ സംസ്കാരം ജനുവരി 28 ന്
10:58 PM Jan 21, 2020 | Deepika.com