ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 34ാം യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറൻസ്, പെൻസിൽവാനിയ ലാൻകാസ്റ്റർ വിന്റാം റിസോർട്ട്സ് ആന്റ് കണ്വൻഷൻ സെന്ററിൽ 2020 ജൂലൈ 22 മുതൽ 25 വരെ തീയതികളിൽ നടത്തപ്പെടുന്നു
സഭാംഗങ്ങൾക്കിടയിലെ പരസ്പര സ്നേഹവും സഹകരണവും മെച്ചപ്പെടുത്തുക, സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങൾ വരും തലമുറക്ക് പകർന്നു കൊടുക്കുന്നതിനുള്ള അവസരമൊരുക്കുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളെ മുൻ നിർത്തി നടത്തി വരുന്ന ഫാമിലി കോണ്‍ഫറൻസിന്റെ ഈ വർഷത്തെ വിശിഷ്ട അതിഥിയായി, മലങ്കര യാക്കോബായ സുറിയാനി സഭയുടെ മെത്രാപോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസന മെത്രാപോലീത്തായുമായ ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപോലീത്താ പങ്കെടുക്കും.
നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുന്നിൽ പ്രകാശിക്കട്ടെ. മത്തായി 516 എന്നതായിരിക്കും ഈ വർഷത്തെ പ്രധാന ചിന്താവിഷയം. കോണ്‍ഫറൻസിന്റെ സുഗമമായ നടത്തിപ്പിനായി ഭദ്രാസന സെക്രട്ടറി റവ. ഫാ. പോൾ തോട്ടക്കാട്ട് കണ്‍വീനറായും ഭദ്രാസന ട്രഷറർ പി.ഒ. ജേക്കബ് ജോയിന്റ് കണ്‍വീനറായും ഭദ്രാസന കൗണ്‍സിൽ അംഗങ്ങൾ സബ് കമ്മിറ്റി കണ്‍വീനർമാരായും വിവിധ കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തിച്ചുവരുന്നു.
ജനുവരി 11ന് ന്യൂജേഴ്സിയിലെ പാരമസിലുള്ള മോർ അപ്രേം സെന്റർ ഹാളിൽ നടന്ന ക്രിസ്മസ് പുതുവൽസരാഘോഷത്തിന്റേയും ഇടവക മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണ വാർഷിക ആഘോഷത്തിന്റേയും സംയുക്ത ചടങ്ങിൽ കുടുംബമേളയുടെ പ്രഥമ കിക്ക് ഓഫ് ഉദ്ഘാടനം നടത്തി..
ഭദ്രാസനാധിപൻ യൽദോ മോർ തീത്തേസ് മെത്രാപോലീത്താ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സിറിയൻ ഓർത്തഡോക്സ് ചർച്ച്, ഈസ്റ്റേണ്‍ റീജിയൻ മെത്രാപോലീത്താ, അഭിവന്ദ്യ മോർ ദിവന്നാസ്യോസ് യൂഹാനോൻ കവാക്ക് മെത്രാപോലീത്തായും സന്നിഹിതനായിരുന്നു.
വൈദികരും നൂറു കണക്കിന് വിശ്വാസികളും പങ്കെടുത്ത ചടങ്ങിൽ മെഗാ സ്പോണ്സർ ഈപ്പൻ മാളിയേക്കലിനും കുടുംബത്തിനും രജിസ്ട്രേഷൻ നൽകികൊണ്ട് അഭിവന്ദ്യ ഇടവക മെത്രാപോലീത്താ തിരുമനസുകൊണ്ട് ഈ വർഷത്തെ കിക്ക് ഓഫിന് തുടക്കം കുറിച്ചു. അതിനുശേഷം റോയി മാത്യുവും കുടുംബവും മെഗാ സ്പോണ്‍സറായി രജിസ്ട്രേഷൻ നടത്തി. തുടർന്ന് അന്പതിൽപരം കുടുംബങ്ങൾ തദവസരത്തിൽ രജിസ്ട്രേഷന് നടത്തി കിക്ക് ഓഫ് ചടങ്ങ് വൻ വിജയമാക്കി.
റിപ്പോർട്ട്: ജോർജ് കറുത്തേടത്ത്