വണ്ടിപ്പെരിയാർ: സത്രം ആദിവാസി മേഖലകളിൽ ആരോഗ്യ സന്ദേശവുമായി വേൾഡ് പീസ് മിഷനും ട്രാഡയും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാന്പിൽ നൂറോളം പേർ പങ്കെടുത്തു. സൗജന്യ വൈദ്യപരിശോധനയും നേത്രപരിശോധനയും മരുന്നുകളും നൽകിയതിനൊപ്പം ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും നടത്തുപ്പെട്ടു.
ട്രാഡ ഡയറക്ടർ ഡോ. സിസ്റ്റർ ജോവാൻ ചുങ്കപ്പുര കൗണ്‍സിലിംഗിന് നേതൃത്വം നൽകി. വേൾഡ് പീസ് മിഷന്റെ അഞ്ചപ്പം അന്നദാന പദ്ധതിയുടെ ഭാഗമായി വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ നിർധനരായവർക്ക് ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പേരൂർ സെന്റ് സെബാസ്റ്റ്യൻസ് വിദ്യാലയത്തിലെ വിദ്യാർഥികൾ നൽകിയ വസ്ത്രങ്ങൾ പ്രിൻസിപ്പൽ ഡോ. ലിസി നിർധനർക്ക് കൈമാറി. സാമൂഹ്യ പരിപാലനവും പരിശീലനവും ലഭിക്കുവാൻ ഷില്ലോങ് മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്നെത്തിയ വിദ്യാർഥികൾ ക്യാന്പിലെ വിവിധ ശുശ്രൂഷകളിൽ സഹകാരികളായിരുന്നു. ഡോ.മിനി നായർ, ട്രാഡ മാനേജർ ഷിബി എം. ഐക്കര, പ്രോജക്ട് മാനേജർ അജയ് കുമാർ, ജിത്തു, എലിസബത്ത്, വിജിമോൾ, സൗമ്യ ടോമി, ഷാർളിൻ മരിയ ജോർജ്, യു.കെ ഡെയ്ലി ഡിലൈറ്റ്സ് ഡയറക്ടർ സെബാസ്റ്റ്യൻ ടി. എബ്രഹാം എന്നിവർ ക്യാന്പിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി.
റിപ്പോർട്ട് : നിത വർഗീസ്