കുവൈത്ത് സിറ്റി: ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷൻ (IQA) കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റിന്റെ സഹകരണത്തോടുകൂടി കുവൈറ്റിലെ പ്രഥമ നാഷണൽ ക്വിസ് ചാന്പ്യൻഷിപ്പ് ജനുവരി 24 ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ചു നടത്തപ്പെടുന്നു. ക്വിസ് മാസ്റ്റർമാരായി മുൻ കളക്ടറും പ്രശസ്തനുമായ പ്രശാന്ത് നായർ ഐഎഎസും, ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷന്റെ ജിസിസി ഡയറക്ടറുമായ സ്നേഹജ് ശ്രീനിവാസനും എത്തുന്നു.
സ്കൂൾ കുട്ടികൾക്കായി നടത്തുന്ന ഈ ചാന്പ്യൻഷിപ്പിൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഒരേ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് രണ്ട് പേരടങ്ങുന്ന ടീമുകളായോ വ്യക്തികതമായോ പങ്കെടുക്കാവുന്നതാണ്. ഒരേ സ്കൂളിൽനിന്നും ഒന്നിലധികം ടീമുകൾക്കും പങ്കെടുക്കാം. ഈ മത്സരത്തിലെ വിജയികളെ കുവൈറ്റിലെ നാഷണൽ ചാന്പ്യൻമാരായി ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷൻ (IQA) പ്രഖ്യാപിക്കും.
ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ചാന്പ്യൻഷിപ്പിനുശേഷം പ്രശാന്ത് നായർ, ഐഎഎസ് നയിക്കുന്ന ന്ധതോൽവികളെ എങ്ങിനെ അഭിമുഖീകരിക്കാംന്ധ എന്ന വിഷയത്തിൽ നടത്തുന്ന ചർച്ചയിലും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ 97405211, 97223510, 60423272 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ