കലിയുഗ വരദനായ ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ അനുഗ്രഹത്തിനായി, മനസിലും വചസിലും ഭക്തിയുടെ പുണ്യംനിറച്ച് ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നന്പൂതിരി, പ്രദീപ് നന്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന നീരാഞ്ജനം, നെയ്യഭിഷേകം, അഷ്ടോത്തരി, അയ്യപ്പപൂജ എന്നിവ ഭക്തമനസുകളെ ആനന്ദനിർവൃതിയിൽ ആറാടിച്ചു. തുടർന്ന് സത്ഗമയ ഭജനസമിതിയുടെ ഭക്തിഗാനസുധയും പ്രസാദവിതരണവും അന്നദാനവും സംഘടിപ്പിച്ചിരുന്നു.
എല്ലാ മാസവും രണ്ടാം ഞായറാഴ്ച സംഘടിപ്പിക്കുന്ന സത്സംഗത്തിലും തുടർന്നുള്ള പരിപാടികളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 087 322 6832, 087 781 8318,083 447 8366 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.